മകള്‍ സാക്ഷി; ഒടുവില്‍ സെറീനയും അലക്‌സിസ് ഒഹാനിയനും വിവാഹിതരായി

അലക്‌സിസ് ഒഹാനിയനും സെറീന വില്യംസും വിവാഹവേളയില്‍

ന്യൂ​യോ​ർ​ക്ക്: ഒ​ളി​മ്പി​യ ഒ​ഹാ​നി​യ​ൻ ജൂ​നി​യറിനെ സാക്ഷിയാക്കി ​ഒ​ടു​വി​ൽ ടെന്നീസ് റാണി സെറീന വില്യംസ്, കാമുകന്‍ അ​ല​ക്സി​സ് ഒ​ഹാ​നി​യനെ വിവാഹം കഴിച്ചു. സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു.  ലോ​ക മു​ൻ ഒ​ന്നാം ന​മ്പ​ർ സെ​റീ​ന വി​ല്യം​സും താരമായ സെറീനയും പ്രമുഖ വ്യവസായിയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെ​ഡി​റ്റ് സ​ഹ സ്ഥാ​പ​കനുമായ അ​ല​ക്സി​സ് ഒ​ഹാ​നി​യ​നും തമ്മിലുള്ള വിവാഹം ആഘോഷങ്ങളാല്‍ സമൃദ്ധമായിരുന്നു.

വ്യാ​ഴാ​ഴ്ച ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ഏ​ക​ദേ​ശം 10 ല​ക്ഷം ഡോ​ള​റി​ന്‍റെ ആ​ഘോ​ഷ​മാ​ണ് അരങ്ങേറിയത്.ന​ഗ​ര​ത്തെ നി​ശ്ച​മാ​ക്കി​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ച​ട​ങ്ങു​ക​ൾ​ക്കാ​യി അ​ധി​കൃ​ത​ർ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ച്ചി​രു​ന്നു. ബി​യോ​ൺ​സ്, കിം ​ക​ർ​ദ​ർ​ഷ്യ​ൻ, ഇ​വ ലോം​ഗോ​റി​യ, ക​രോ​ളി​നെ വോ​സ്നി​യാ​ക്കി, കെ​ല്ലി റോ​ല​ൻ​ഡ്, സി​യ​റ തു​ട​ങ്ങി ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് സെ​റീ​ന​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ഫോണ്‍ കൊണ്ടുവരാന്‍ അനുവാദം ഇല്ലായിരുന്നു. ചടങ്ങുകള്‍ പുറംലോകത്തെത്തുന്നത് തടയാനായിരുന്നു ഇത്. വിവാഹചടങ്ങുകളുടെ സംപ്രേക്ഷണം മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളറിനിന് വില്‍ക്കാനാണ് പദ്ധതി.

നീ​ണ്ട 15 മാ​സ​ത്തെ ഡേ​റ്റിം​ഗി​നു ശേഷം തങ്ങള്‍ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്ന വി​വ​രം ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ദ​മ്പ​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​ബ​ന്ധ​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാണ് ഒ​ളി​മ്പി​യ ഒ​ഹാ​നി​യ​ൻ ജൂ​നി​യ​റെ​ന്ന കുഞ്ഞ് ഇവര്‍ക്ക് പിറന്നിരുന്നു.

DONT MISS
Top