വണ്‍ പ്ലസ് 5ടി പുറത്തിറക്കുന്നു; ചടങ്ങ് ലൈവായി കാണാം


ന്യൂയോര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ചടങ്ങില്‍ വണ്‍പ്ലസ് 5ടി അവതരിപ്പിച്ചു. 5.5 ഇഞ്ച് സ്‌ക്രീനില്‍ ലഭിച്ചുകൊണ്ടിരുന്ന വണ്‍ പ്ലസ് 5 എന്ന മോഡലിന്റെ 6 ഇഞ്ച് സ്‌ക്രീന്‍ വകഭേദം എന്ന് ഒറ്റക്കാഴ്ച്ചയില്‍ പറയാമെങ്കിലും മുന്‍ മോഡലില്‍ ഇല്ലാത്ത ഏതാനും ചില കാര്യങ്ങളും 5ടിയില്‍ ലഭ്യമാണ്.

മുഖം തിരിച്ചറിയുന്ന മെച്ചപ്പെട്ട സാങ്കേതിക വിദ്യയാണ് അവയില്‍ പ്രധാനം. ആന്‍ഡ്രോയ്ഡ് നൂഗറ്റില്‍ ലഭിച്ചിരുന്ന മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയേക്കാള്‍ മികച്ചതാണിത്. മുന്‍ മോഡല്‍ പോലെ 6ജിബി, 8ജിബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും.

വിലയ്ക്ക് മാറ്റമില്ല. അതായത് 32,999 രൂപയാകും 6 ജിബി റാം വേരിയന്റിന്. 8 ജിബി വേരിയന്റിന് 37,999 രൂപയും. ഡാഷ് ചാര്‍ജറിന് മാറ്റമില്ല. വയര്‍ലെസ് ചാര്‍ജ്ജര്‍ അവതരിപ്പിക്കാനുള്ള സാധ്യതയേത്തന്നെ വണ്‍പ്ലസ് തള്ളിയിരുന്നു. ഹെഡ്‌ഫോണ്‍ ജാക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോണ്‍ അവതരിപ്പിക്കുന്ന ചടങ്ങ് താഴെ ലൈവായി കാണാം.

DONT MISS
Top