ജപ്പാനിലെ കുട്ടികള്‍ക്ക് കൂട്ടാകാന്‍ എയ്‌ബോ വീണ്ടും (വീഡിയോ)

എയ്‌ബോ

സോണി എന്ന ഇലക്ട്രോണിക്‌സ് കമ്പനി തങ്ങളുടെ മുഴുവന്‍ കഴിവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് നിര്‍മിച്ചിട്ടും വിപണിയില്‍ ചെലവാകാതെ പോയ കളിപ്പാട്ടമാണ് എയ്‌ബോ. 1998ല്‍ ജപ്പാനില്‍ വില്‍പ്പനയ്ക്ക് വന്ന എയ്‌ബോ കനത്ത വില മൂലം ആളുകള്‍ വാങ്ങാതെ പോയി.

സത്യത്തില്‍ അന്ന് വിപണിയില്‍ ലഭിച്ചിരുന്ന ഏറ്റവും മികച്ച റോബോട്ടുകളിലൊന്നായിരുന്നു ഈ കളിപ്പാട്ട പട്ടിക്കുട്ടി. ഏതാനും വര്‍ഷങ്ങള്‍ കൂടി ഇതിന്റെ ഉത്പാദനം തുടര്‍ന്ന സോണി പിന്നീട് ഇവനെ ഉണ്ടാക്കുന്നത് നിര്‍ത്തിവച്ചു. പിന്നീട് ടെക്‌നോളജിയുടെ വിപ്ലവാത്മകമായ വളര്‍ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.

അങ്ങനെ വളര്‍ന്ന ടെക്‌നോളജിയുടെ മുഴുവന്‍ രൗദ്രഭാവങ്ങളും ആവാഹിച്ച് അവനെത്തുകയാണ്, പുതുപുത്തന്‍ എയ്‌ബോ. നടക്കാനും ഓടാനും പറയുന്നത് മനസിലാക്കാനും കഴിവുള്ള എയ്‌ബോ നിര്‍ദ്ദേശങ്ങളോട് മികച്ച രീതിയില്‍ പ്രതികരിക്കും. മൊബൈലുമായി ബന്ധപ്പെടുത്താനും സാധിക്കും.

വിപണിയിലെത്തുമ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകും എയ്‌ബോയുടെ വില. ജപ്പാനില്‍ ഈ കളിപ്പാട്ടത്തിന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

DONT MISS
Top