വണ്‍ പ്ലസ് 5ടി ‘അണ്‍ബോക്‌സിംഗ്’ വീഡിയോ പുറത്ത്; പ്രതീക്ഷിച്ച ഫീച്ചറുകളുടെ പുറമെ ‘ഫെയിസ് അണ്‍ലോക്കും’

വണ്‍ പ്ലസ് 5ടി അവതരിപ്പിക്കും മുന്‍പേ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങളുമായി വീഡിയോ പുറത്തുവന്നു. വണ്‍ പ്ലസ് 5ടിയുടെ പുതിയ ഫോണ്‍ പായ്ക്കറ്റ് പൊട്ടിച്ച് പുറത്തെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. അതിസുന്ദരമായ ഫോണ്‍ വളരെ മികച്ച പായ്ക്കിംഗിലാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

5.5 ഇഞ്ച് ഡിസ്‌പ്ലേയില്‍നിന്ന് 6 ഇഞ്ചിലേക്കാണ് വണ്‍ പ്ലസ് 5 എന്ന മോഡലില്‍നിന്ന് 5ടി എന്ന മോഡല്‍ വളര്‍ന്നത്. ഇത് 18:9 അനുപാത ഡിസ്‌പ്ലേയാണിത്. മാത്രമല്ല ഹെഡ്‌ഫോണ്‍ ജാക്ക് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ വയര്‍ലെസ്സ് ചാര്‍ജ്ജര്‍ ഫോണിന് നല്‍കിയിട്ടില്ല. പകരം ഡാഷ് ചാര്‍ജ്ജര്‍ എന്ന അതിവേഗ ചാര്‍ജ്ജിംഗ് സംവിധാനമാണ് മുന്‍ മോഡലുകളിലേതുപോലെ 5ടിയും തുടര്‍ന്നുപോരുന്നത്.

പുതുതായി ഉള്‍പ്പെടുത്തിയ ഫീച്ചറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫെയിസ് അണ്‍ലോക്ക് എന്ന സംവിധാനമാണ്. അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 10 ന്റെ ഏറ്റവും പ്രധാന ഫീച്ചര്‍ ഫെയിസ് അണ്‍ലോക്ക് ആയിരുന്നു. എന്നാല്‍ തികച്ചും ക്യാമറയെ അടിസ്ഥാനമാക്കിയുള്ള ഫീച്ചറാകും ഇത്. എച്ച്ടിസി, ജിയോണി മുതലായ കമ്പനികള്‍ ഇത്തരം അണ്‍ലോക്കിംഗ് ഫീച്ചര്‍ നേരത്തെ നല്‍കിയിട്ടുണ്ട്. എന്നാല്‍ വണ്‍ പ്ലസ് ഈ ഫീച്ചര്‍ കുറച്ചുകൂടി കാര്യക്ഷമമായിട്ടാകും ഉപയോഗിക്കുക എന്നത് വ്യക്തമാണ്.

വണ്‍പ്ലസ് 5, 6 ജിബി വേരിയന്റിന് 33000 രൂപയും 8 ജിബി വേരിയന്റിന് 38000 രൂപയുമായിരുന്നു വില. പുതിയ മോഡലിന് വിലയില്‍ ഒരു വലിയ വര്‍ദ്ധനവ് ഉണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വണ്‍ പ്ലസ് 5ടി അണ്‍ബോക്‌സിംഗ് വീഡിയോ താഴെ കാണാം.

DONT MISS
Top