ശരീര സൗന്ദര്യം മുഴുവനായി സിനിമയില്‍ കാണിക്കണമെന്ന് സംവിധായകന് നിര്‍ബന്ധം; നിബന്ധനകള്‍ക്ക് വഴങ്ങാതിരുന്ന പ്രിയങ്കയ്ക്ക് നഷ്ടമായത് പത്തു സിനിമകള്‍

പ്രിയങ്ക ചോപ്രയും മധു ചോപ്രയും

ദില്ലി : സിനിമയില്‍ പ്രിയങ്കാ ചോപ്രക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മയായ മധു ചോപ്ര. ഒരു സംവിധായകന്റെ ആഗ്രഹത്തിന് വഴങ്ങാത്തതിനാല്‍ മകള്‍ക്ക് അതിനുശേഷം വന്ന പത്തോളം സിനിമകള്‍ നഷ്ടമായി എന്നാണ് മധു പറഞ്ഞത്. ഡെക്കാന്‍ ക്രോണിക്കിളിനോട് സംസാരിക്കവെയായിരുന്നു ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക സുന്ദരി പട്ടം കിട്ടിയ ഒരുനടിയുടെ സൗന്ദര്യം മുഴുവനായി കാണിച്ചാല്‍ മാത്രമേ അതുകൊണ്ട് പ്രയോജനമുണ്ടാകൂ. അതുകൊണ്ട് സിനിമയില്‍ പ്രിയങ്കയുടെ സൗന്ദര്യം മുഴുവനായി കാണിക്കണം എന്നായിരുന്നു സംവിധായകന്റെ ആവശ്യം. പ്രിയങ്കയോട് ആവശ്യം സംവിധായകന്‍ നേരിട്ട് പറഞ്ഞിരുന്നില്ല. ഡിസൈനറോടായിരുന്നു കാര്യം പറഞ്ഞത്. എന്നാല്‍ കാര്യം അറിഞ്ഞപ്പോള്‍ ആ സിനിമ തന്നെ പ്രിയങ്ക വേണ്ടെന്നുവെക്കുകയായിരുന്നു.

എന്നാല്‍ സംവിധായകന്റെ പ്രസ്തുത സിനിമ വേണ്ടെന്നു വെച്ചതുമൂലം പത്തു സിനിമകയോളം പ്രിയങ്കയ്ക്ക് നഷ്ടമായി എന്നാണ് അമ്മ പറഞ്ഞത്. ഹോളീവുഡില്‍ ഹാര്‍വി വെയ്ന്‍സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളില്‍ പ്രിയങ്ക ഇതിനു മുമ്പ് തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. എല്ലായിടത്തും ഹാര്‍വി വെയ്ന്‍സ്റ്റീന്‍മാരുണ്ട് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

DONT MISS
Top