തെറ്റായി കാര്‍ പാര്‍ക്ക് ചെയ്തു; കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെയടക്കം പൊലീസ് കാര്‍ കെട്ടിവലിച്ചു

യുവതിയെയും കുഞ്ഞിനെയും കാറില്‍ പൊലീസ് കെട്ടിവലിക്കുന്നു

മും​ബൈ: നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത കു​റ്റ​ത്തി​ന് കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​ട​ക്കം പൊ​ലീ​സ് കാ​ർ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​യി. മും​ബൈ​യി​ലെ മലാഡില്‍ ആണ് ട്രാഫിക് പൊലീസിന്റെ നടപടി. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

വ​ഴി​വ​ക്കി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ന്റെ പി​ൻ​സീ​റ്റി​ലി​രു​ന്ന് ഏ​ഴു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ക​യാ​യി​രു​ന്നു യു​വ​തി. ഇ​തി​നി​ടെ നോ ​പാ​ർ​ക്കിം​ഗ് പ്ര​ദേ​ശ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​ത്തി​യ മും​ബൈ ട്രാ​ഫി​ക് പൊലീ​സ് കാ​ർ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ത​ന്റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്നു കാ​ണി​ക്കു​ന്ന മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ യു​വ​തി പൊ​ലീ​സി​നെ കാ​ണി​ച്ചെ​ങ്കി​ലും ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ പോ​ലും പൊ​ലീ​സ് ത​യാ​റാ​യി​ല്ല. ത​ന്‍റെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​തേ​നി​ര​യി​ൽ മ​റ്റു ര​ണ്ടു കാ​റു​ക​ൾ കൂ​ടി പാ​ർ​ക്ക് ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ ​കാ​റു​ക​ൾ​ക്കെ​തി​രേ പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നു യു​വ​തി ആ​രോ​പി​ക്കു​ന്നു.

സ്ത്രീ​യെ കാ​റി​ലി​രു​ത്തി കാ​ർ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ എ​തി​ർ​ത്തെ​ങ്കി​ലും പൊലീസ് അത് ഗൗനിച്ചതേയില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

സം​ഭ​വ​ത്തി​ൽ മും​ബൈ ജോ​യി​ന്റ് പൊ​ലീ​സ്  ക​മ്മി​ഷ​ണ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് ന​ട​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ജോ​യി​ന്റ് ക​മ്മി​ഷ​ണ​ർ പ​റ​ഞ്ഞു.

DONT MISS
Top