ഉമ്മന്‍ ചാണ്ടിയുടെ ബ്ലാക്‌മെയില്‍ വെളിപ്പെടുത്തല്‍: അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ പരാതി നല്‍കി

ഉമ്മന്‍ ചാണ്ടി, കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന താന്‍ ഒരാളുടെ ബ്ലാക് മെയിലിംഗിന് വശംവദനായിപ്പോയെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലിനെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക് പരാതി നല്‍കി.

ഭരണഘടനാചുമതലയിലുള്ള ഒരു വ്യക്തിയെ ബ്ലാക് മെയില്‍ ചെയ്ത് കാര്യം സാധിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്നയാള്‍ ബ്ലാക്‌മെയിലിംഗിന് വിധേയനായി കാര്യം നടത്തിക്കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണെന്ന് സുരേന്ദ്രന്‍ പരാതിയില്‍ പറുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തണമെന്നാണ് സുരേന്ദ്രന്റെ പരാതി.

ബ്ലാക് മെയില്‍ ചെയ്തയാള്‍ക്ക് വഴങ്ങി എന്താണ് ചെയ്തുകൊടുത്തതെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തണമെന്നും മുന്‍ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണം ആവശ്യപ്പെട്ട് സുരേന്ദ്രന്‍ രേഖാ മൂലം പരാതി നല്‍കിയത്.

സു­രേ­ന്ദ്ര­ന്റെ പ­രാതി

DONT MISS
Top