മലമ്പുഴ കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി കർഷകർ.

പാലക്കാട്‌: മലമ്പുഴ കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി കർഷകർ.  കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് കർഷകർ പ്രതിക്ഷേധം ശക്തമാക്കാൻ ഒരുങ്ങുന്നത്. കാർഷിക ആവശ്യങ്ങൾക്ക് പോലും പൂർണമായി ജലം ലഭിക്കാത്ത സാഹചര്യത്തിൽ  കിൻഫ്ര പൈപ് ലൈൻ പദ്ധതിയുമായി ജലസേചന വകുപ്പ് മുന്നോട്ടു പോയാൽ സമരം കൂടുതൽ ശക്തമാക്കാനാണ് കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമിതിയുടെ തീരുമാനം.

ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിലെ മുഖ്യ കുടിവെള്ള സ്രോതസ്സാണ് മലമ്പുഴ ഡാം എന്നിരിക്കയാണ് ജലസേചന വകുപ്പ് കിൻഫ്ര പൈപ്പ് ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.   ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കൃഷിക്കും പ്രധാന ആശ്രയം മലമ്പുഴ തന്നെ. 2012-2013 കാലയളവിൽ കാർഷികാവിശ്യത്തിനായി 90 ദിവസം വരെ  നൽകിയിരുന്ന മലമ്പുഴയിൽ വെള്ളം 2016-2017 കാലയളവിൽ 24 ദിവസം മാത്രമാണ് കാർഷികാവിശ്യത്തിനായി തുറന്നു വിട്ടത്.

മലമ്പുഴയിൽ നിന്നു 13 കിലോമീറ്റർ പൈപ്പ് ലൈൻ വഴി കഞ്ചിക്കോട് കിൻഫ്രയിലേക്ക് ദിവസം 10 മുതൽ 20 ദശലക്ഷം വരെ വെള്ളം കൊണ്ടുപോകാനാണ് കിൻഫ്ര പൈപ് ലൈൻ പദ്ധതിവഴി ഉദേശിക്കുന്നത്.

DONT MISS
Top