ബിജെപിയ്ക്ക് തമിഴകത്തുനിന്ന് അടുത്ത പണി; നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും വിമര്‍ശിച്ച് ചിമ്പുവിന്റെ പാട്ട്

ചിമ്പു

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് പുറത്തിറക്കിയ ചിമ്പുവിന്റെ പുതിയ സിനമയായ തട്ട്‌റോ തൂക്ക്‌റോ എന്ന സിനിമയിലെ പാട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമാകുന്നത്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് തന്നെയായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ പാട്ട് പുറത്തു വിട്ടത്.

നോട്ട് നിരോധനത്തോടോപ്പം ജനങ്ങളെ വലച്ച ജിഎസ്ടിയെയും പാട്ട് വിമര്‍ശിക്കുന്നുണ്ട്. അരുള്‍ ആണ് തട്ട്‌റോ തൂക്കോറോ എന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍. ബഹിലാന്‍ വൈരമുത്തിവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ബാലമുരളി ബാലുവാണ്.

DONT MISS