ദേവസ്വം ഓര്‍ഡിനന്‍സ്: മനസമാധാനത്തോടെ സ്ഥാനമൊഴിയുകയാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പ്ര­യാര്‍ ഗോ­പാ­ല­കൃ­ഷ്­ണന്‍

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ നാളെ തന്നെ മനസാമാധാനത്തോടെ സ്ഥാനമൊഴിയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സര്‍­ക്കാര്‍ പു­റ­പ്പെ­ടു­വി­ക്കുന്ന ഓര്‍­ഡി­നന്‍­സില്‍ ഗ­വര്‍­ണര്‍ ഒ­പ്പു­വ­യ്­ക്കു­ന്ന­തോ­ടെ സ്വാ­ഭാ­വി­ക­മായും താന്‍ ഒ­ഴി­യും. ഇ­തി­നാല്‍ സര്‍­ക്കാ­രി­ന് അ­റി­യി­ച്ച് പ­ടി­യി­റ­ങ്ങേ­ണ്ട ആ­വ­ശ്യ­മി­ല്ലെന്നും പ്ര­യാര്‍ ഗോ­പാ­ല­കൃ­ഷ്­ണന്‍ പ­റഞ്ഞു. മോ­ഷ്ടി­ച്ചു­വെന്നോ അ­ഴിമ­തി കാ­ണി­ച്ചു­വെന്നോ ഉ­ള്ള ആ­രോ­പ­ണ­മു­ന്ന­യി­ച്ചല്ല താന്‍ അ­ട­ങ്ങുന്ന ബോ­ര്‍­ഡി­നെ സര്‍­ക്കാര്‍ പി­രി­ച്ചു­വി­ടു­ന്ന­ത്. സര്‍­ക്കാ­രി­ന്റെ ദര്‍­ശ­ന­പ­രമാ­യ വി­ല­യി­രു­ത്ത­ലി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാണ്. ഓര്‍­ഡിന്‍­സില്‍ ഗ­വര്‍­ണര്‍ ഉ­ചി­തമാ­യ ത­തീ­രു­മാ­ന­മെ­ടു­ക്കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്ന­താ­യും തി­രു­വി­താം­കൂര്‍ ദേ­വസ്വം ബോര്‍­ഡ് പ്ര­സിഡന്റ് അ­റി­യിച്ചു.

ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. 1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അ­യച്ചു.

നിലവിലെ ഭരണസമിതിക്ക് ഒരു വര്‍ഷം കാലാവധി ബാക്കിയിരിക്കെയാണ് പുതിയ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഭരണസമിതി നാളെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് സര്‍­ക്കാര്‍ പുതി­യ ഓര്‍­ഡിന്‍­സ് ഇ­റ­ക്കാന്‍ തീ­രു­മാ­നി­ച്ചത്.

DONT MISS
Top