ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നു: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഹാറൂണ്‍ യൂസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്റേണല്‍ മാര്‍ക്ക് കുറക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ­ഞര­മ്പ് മു­റി­ച്ചാ­ണ് വി­ദ്യാര്‍­ത്ഥി ആ­ത്മ­ഹ­ത്യ­ക്ക് ശ്ര­മി­ച്ചത്.

ഇ­തു­കൂ­ടാതെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ഫാര്‍മസി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കി. തുടര്‍ന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും കോളെജ് അധികൃതരുമായി ചര്‍ച്ച നടത്തി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി.

ഒപ്പം ഇന്റേണല്‍ മാര്‍ക്ക് മനപ്പൂര്‍വം കുറച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഉത്തരക്കടലാസുകള്‍ വീണ്ടും പരിശോധിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ താഴെയിറങ്ങിയത്.

DONT MISS
Top