സോളാര്‍ കേസ്; ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്ന് എന്‍എസ് മാധവന്‍

എന്‍എസ് മാധവന്‍

സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. മുന്‍ ക്രമിനില്‍ കേസ് പ്രതി നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തില്‍ ഫോണ്‍ സെക്‌സ് സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് എന്‍എസ് മാധവന്‍ പരിഹസിക്കുന്നത് . ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്നും എന്‍എസ് മാധവന്‍ ചോദിക്കുന്നു. സോളാര്‍ കേസില്‍ അഴിമതി നടന്നിട്ടുണ്ടാകാം എന്നാല്‍ ലൈംഗിക പീഡനം നടന്നുവോ. സരിതയുടെ കത്തുകള്‍ സര്‍ക്കാരിന് നല്‍കി അതില്‍ അന്വേഷണം നടത്തുവാന്‍ പറഞ്ഞിരിക്കുകയാണ് ജസ്റ്റിസ് ശിവരാജന്‍. എന്‍എസ് മാധവന്‍ പറയുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. രാഷ്ട്രീയ കേരളം ഒന്നടങ്കം ഞെട്ടുന്ന വിവരങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം പുറത്തുവന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെതിരെയും യുഡിഎഫ് നേതാക്കള്‍ക്കെതിരെയും ലൈംഗികാരോപണം ഉള്‍പ്പെടെ ഗുരുതരമായ വിവരങ്ങളാണുള്ളത്. ഇതിനോടായിരുന്നു എന്‍എസ് മാധവന്റെ പ്രതികരണം.

DONT MISS
Top