അന്തരീക്ഷ മലിനീകരണത്തില്‍ വലഞ്ഞ് ദില്ലി; പുകമഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

പുകമഞ്ഞില്‍ മൂടി ദില്ലിയിലെ റോഡ്‌

ദില്ലി: ദില്ലിയിലും പരിസരപ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നുണ്ടായ പുകമഞ്ഞ് മൂന്നാം ദിവസവും തുടരുന്നു. റോഡ്, റെയില്‍, വ്യോമ ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെട്ടു.

അന്തരീക്ഷത്തില്‍ പുകമഞ്ഞ് മൂടിയ സാഹചര്യത്തില്‍ ദില്ലിയിലേക്കുള്ള പത്ത് ട്രെയിന്‍ സര്‍വ്വീസുകളാണ് ഇന്ന് നിര്‍ത്തിവെച്ചത്. 41 ട്രെയിനുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ വായുവിന്റെ ഗുണനിലവാര സൂചിക 468 രേഖപ്പെടുത്തി. ശനിയാഴ്ച വരെ രാജ്യതലസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ യമുന എക്‌സ്പ്രസ്‌വേയില്‍ പുകമഞ്ഞ് മൂടി റോഡിലെ കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു. പതിനെട്ടോളം വാഹനങ്ങളാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്. എന്നാല്‍ നാട്ടുകാരുടയും സുരക്ഷാ ജീവനക്കാരുടെും സംയോജിത ഇടപെടല്‍ ആളപായം ഇല്ലാതാക്കാന്‍ സഹായിച്ചു. മാലിന്യവും ഈര്‍പ്പവും കലര്‍ന്ന തരത്തിലാണ് ദില്ലിയിലെ അന്തരീക്ഷം, ഇത് ശ്വസിക്കുന്നത് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നത്.

DONT MISS
Top