പത്തനംതിട്ട കൊടുമണ്ണില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണില്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കൊടുമണ്‍ ചിറ കല്ലിട്ടെതില്‍ വീട്ടില്‍ വിജയകുമാരി എന്ന സുമംഗലയാണ് മരിച്ചത്. കൊടുമണ്‍ പട്ടം തറ ജംഗ്ഷനില്‍ ബേക്കറിയില്‍ ജീവനക്കാരനായ വിജയന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യ സുമംഗല മരിച്ച നിലയില്‍ കട്ടിലില്‍ കിടക്കുന്നതായി കണ്ടത്. മൃതദേഹം പൂര്‍ണ്ണമായും നഗ്‌നമായ അവസ്ഥയിലായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ അടക്കം ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വൈകുന്നേരം ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ ഇവിടെ എന്തെങ്കിലും ബഹളം ഉണ്ടായതായി സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടില്ല. സന്ധ്യക്ക് ശേഷം ഒരു ടൂവീലര്‍ ലൈറ്റില്ലാതെ പോയത് ശ്രദ്ധയില്‍ പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.

നാല്‍പ്പത്തിയാറു കാരിയായ സുമംഗലക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത്. സംഭവ ദിവസം ഇരുവരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

DONT MISS
Top