വിവാഹത്തിനുശേഷം വീട്ടുജോലികള്‍ ഭര്‍ത്താവ് ഏറ്റെടുത്തു; വിവാഹമോചന ആവശ്യവുമായി ഭാര്യ കോടതിയില്‍

പ്രതീകാത്മക ചിത്രം

കൈയ്‌റോ : വിവാഹത്തിനുശേഷം വീട്ടുജോലികള്‍ എല്ലാം തന്നെ ഭര്‍ത്താവ് ഏറ്റെടുത്തു എന്നതിന്റെ പേരില്‍ വിവാഹമോചന ആവശ്യവുമായി കോടതിയില്‍ എത്തിയിരിക്കുകയാണ് ഈജിപ്തിലെ ഒരു യുവതി. സമര്‍ എന്ന യുവതിയാണ് വിവാഹമോചന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

വിവാഹ ശേഷം തന്റെ ഭര്‍ത്താവ് ഒരു ജോലിയും ചെയ്യാന്‍ സമ്മതിക്കില്ല എന്നതാണ് സമറിന്റെ പ്രധാന പരാതി. വീട് തൂത്തുവാരി വൃത്തിയാക്കുന്നതും, പാചകം, വസ്ത്രം കഴുകള്‍ അങ്ങനെ എല്ലാ ജോലികളും ഭര്‍ത്താവ് തന്നെയാണ് ചെയ്യുന്നത്. ഭര്‍ത്താവ് എല്ലാ ജോലികളും ചെയ്യുന്നതോടെ തനിക്ക് വീട്ടില്‍ ഭയങ്കര മുഷിപ്പാണെന്നാണ് യുവതി പറയുന്നത്.

ഒരു ജോലിയും ചെയ്യുവാന്‍ സമ്മതിക്കാത്തതുകൊണ്ട് ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതം തനിക്ക് മടുത്തെന്നും ഒരു ഹോട്ടലില്‍ അതിഥിയായി കഴിയുന്ന പോലെയാണ് സ്വന്തം വീട്ടില്‍ താന്‍ താമസിക്കുന്നതെന്നും അവര്‍ പറയുന്നു. വെറും രണ്ടാഴ്ച മാത്രമാണ് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആയത്.

വീട്ടില്‍ എത്തിയാല്‍ ഭര്‍ത്താവ് ഓരോ തുണിയും പ്രത്യേകം തരം തിരിച്ച് കഴുകുന്നതിന്റെ തിരക്കിലായിരിക്കും. അതിനുശേഷം ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജില്‍ നിരത്തിവെക്കും. അഥവാ രാവിലെ ഭക്ഷണം ഉണ്ടാക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ രാത്രി തന്നെ അതും ഉണ്ടാക്കി വെച്ചാണ് കിടക്കുന്നതെന്നും സമര്‍ പറയുന്നു.

DONT MISS
Top