പ്രായത്തെയും തോല്‍പ്പിച്ച് മേരി കോം; ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്വര്‍ണം

മത്സരശേഷം മേരി കോം

വിയറ്റ്‌നാം: ഏഷ്യന്‍ ബോക്‌സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. 48 കിലോഗ്രാം ലൈറ്റ് ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് മണിപ്പൂരിന്റെ ഉരുക്കുവനിത സ്വര്‍ണം നേടിയിരിക്കുന്നത്. സ്വര്‍ണനേട്ടത്തോടെ മേരി ബോക്‌സിംഗ് റിംഗിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

മുപ്പത്തിയഞ്ചാം വയസിലേക്ക് കടക്കുന്ന മേരി പ്രായത്തെയും തോല്‍പ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലില്‍ കൊറിയയുടെ കിം ഹ്യാങ് മിയെ 5-0 എന്ന സ്‌കോറിനാണ് മേരി തോല്‍പ്പിച്ചത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരിയുടെ അഞ്ചാം സ്വര്‍ണമാണിത്. ആറുതവണ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മേരി ആറുതവണയും ഫൈനലിലെത്തി. ഒരു തവണമാത്രമാണ് കിരീടം നഷ്ടമായത്.

കിരീടം നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മേരി കോം പ്രതികരിച്ചു. ലോകം മുഴുവന്‍ എഴുതിത്തള്ളിയപ്പോഴും എന്നെ പിന്തുണയ്ക്കാന്‍ മനസ് കാണിച്ചവര്‍ക്ക് ഈ വിജയം ഞാന്‍ സമര്‍പ്പിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി എനിക്ക് വേണ്ടി കഠിനപ്രയത്‌നം നടത്തുന്ന പരിശീലകര്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. വിജയശേഷം മേരി കോം പ്രതികരിച്ചു.

DONT MISS
Top