“എന്റെ രക്തം തിളയ്ക്കുന്നു, ഇന്നവര്‍ അമ്പലങ്ങളില്‍ കയറി, പ്രതികരിച്ചില്ലെങ്കില്‍ നാളെയവര്‍ വീട്ടില്‍ കയറും”, കലാപാഹ്വാനവുമായി മേജര്‍ രവി

മേജര്‍ രവി

ഹിന്ദുക്കളോട് കലാപത്തിന് ആഹ്വാനം ചെയ്ത് മേജര്‍ രവി. ഒരു ക്ലോസ്ഡ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അദ്ദേഹം പങ്കുവച്ച കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. തൃശൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം കമ്യൂണിസ്റ്റ് ഭരണകൂടമാണ് ഏറ്റെടുത്തത്, ഹിന്ദുസമൂഹം തുനിഞ്ഞിറങ്ങണം എന്നാണ് ശബ്ദരേഖയുടെ കാതല്‍.

അവതാരകയായ സിന്ധു സൂര്യകുമാര്‍ ദുര്‍ഗാദേവിയെ അധിക്ഷേപിച്ചപ്പോള്‍ താന്‍ ഇടപെടുകയും അവരുടെ മുഖത്ത് തുപ്പുമെന്ന് പറയുകയും ചെയ്തു. എന്നിട്ടും ആരും പ്രതികരിച്ചില്ല, അതിനാല്‍ സങ്കടമുണ്ട്. ഒരാളുടെ മാത്രം കാര്യമായി എടുക്കാതെ അമ്പലം ഏറ്റെടുത്തത് എല്ലാവരുടേയും കാര്യമായി എടുക്കണം. ഇന്നവര്‍ അമ്പലത്തില്‍ കയറി, നാളെ അവര്‍ വീട്ടില്‍ കയറും, രവി പറയുന്നു.

കുമ്മനം രാജേട്ടനുമായി താന്‍ ബന്ധപ്പെട്ടുവെന്നുപറഞ്ഞാണ് ഇദ്ദേഹം ശബ്ദരേഖ ആരംഭിക്കുന്നത്. എല്ലാവരും ഒരുമിച്ച് പ്രതികരിക്കാനിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ ശബ്ദരേഖ ചുവടെ.

DONT MISS
Top