തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം

തോമസ് ചാണ്ടി

ആലപ്പുഴ: റിസോര്‍ട്ട് നിര്‍മാണത്തിന് കായല്‍ കൈയേറിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഐ ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്ത്.

തോമസ് ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂപരിഷ്‌കരണ നിയമവും നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമവും ലംഘിക്കപ്പെട്ടുവെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ മന്ത്രിസഭ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ റവന്യൂമന്ത്രി ജില്ലാകലക്ടറോട് റിപ്പോര്‍ട്ട് തേടുകയും ആദ്യ റിപ്പോര്‍ട്ടിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനം ആരു നടത്തിയാലും നടപടിയുണ്ടാകണമെന്നതാണ് സിപിഐ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതില്‍ മന്ത്രിയെന്നോ ഉദ്യോഗസ്ഥരെന്നോ യാതൊരു വേര്‍തിരിവും പാടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

DONT MISS
Top