13 വയസുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ 36 വയസുകാരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: പതിമൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ 36 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ ജഗദീഷ് അഗര്‍വാളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നാണ്‌ പൊലീസിന് ലഭിച്ചത്.

ഭോപ്പാലില്‍ നിന്നും 57 കിലോമീറ്റര്‍ അകലെയുള്ള കുവാരി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. കുട്ടിയെ കാണാതാവുകയും ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിലാണ് കുട്ടിയെ അവസാനമായി ജഗദീഷ് അഗര്‍വാളിന്റെ കൂടെയാണ് കണ്ടതെന്ന് വ്യക്തമായത്.

പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ വിവരം പൊലീസിനോട് പറഞ്ഞത്. പീഡനശ്രമത്തിനിടെ മരിച്ച കുട്ടിയുടെ മൃതദേഹം പുഴയില്‍ തള്ളിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കുട്ടികളോടുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ രണ്ടാസ്ഥാനം മധ്യപ്രദേശിനാണെന്നും കുട്ടികളോടുള്ള അതിക്രമം വര്‍ദ്ധിച്ചു വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

DONT MISS
Top