പ്രീമിയര്‍ ലീഗ്: സിറ്റി ആഴ്‌സണലിനെ തകര്‍ത്തു; മാഞ്ചസ്റ്റര്‍ യുണൈറ്റിന് തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. സീസണില്‍ മോശം പ്രകടനം തുടരുന്ന ആഴ്‌സണലിനെ 3-1 നാണ് സിറ്റി പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറുപടിയില്ലാത്തെ ഒരു ഗോളിനും തോല്‍പ്പിച്ചു. കളിയുടെ പത്തൊമ്പതാം മിനിറ്റില്‍ ഡി ബ്രൂയിന്‍, അമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഗ്വീറോ എഴുപത്തിനാലാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് എിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ആഴ്‌സണലിന്റെ ആശ്വാസഗോള്‍ എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ലക്കാസേറ്റിയും നേടി. ഇതോടെ 11 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുനേടിയ സിറ്റി ഒന്നാം സ്ഥാനം കൂടുതല്‍ ബലപ്പെടുത്തി.

ലീഗില്‍ പതിനൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പത്തുവിജയവും ഒരു സമനിലയുമായി അസൂയാവഹമായ മുന്നേറ്റമാണ് അവര്‍ നടത്തുന്നത്. കളിയുടെ എല്ലാമേഖലകളിലും മികവുപുലര്‍ത്തിയ സിറ്റി ആഴ്‌സണലിന് കാര്യമായ പഴുതൊന്നും നല്‍കിയില്ല. എന്നുമാത്രമല്ല രണ്ടു പകുതികളിലുമായി എട്ട് അവസരങ്ങള്‍ തുറന്നെടുക്കുകയും ചെയ്തു. സ്റ്റെര്‍ലിംഗ്, സെയ്‌നി എന്നിവര്‍ രണ്ട് തുറന്ന അവസരങ്ങളാണ് പാഴാക്കിയത്. ഗോളിമാത്രം മുന്നില്‍ നില്‍ക്കെ സ്‌റ്റെര്‍ലിംഗ് പന്ത് പുറത്തേക്കടിച്ചു. ആഴ്‌സണല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന്റെ ഉജ്ജ്വലമായ സേവുകളാണ് ഒരു വന്‍ തകര്‍ച്ചയില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രടനം നടത്തുന്ന സിറ്റിക്ക് ആഴ്‌സണലിനെതിരെയുള്ള വിജയം പുതിയ ഊര്‍ജ്ജമാകും. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 38 ഗോളുകള്‍ നേടിയ സിറ്റി ഇതുവരെ മടക്കിവാങ്ങിയത് ആറുഗോളുകള്‍ മാത്രമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സ്‌പെയിന്‍താരം അല്‍വാരോ മൊറാട്ടയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. എറിക് ബെയ്‌ലി, ക്രിസ് മാളിംഗ്, ഫില്‍ജോസ് എന്നിവരുടെ ശക്തമായ മാര്‍ക്കിംഗിനെ മറികടന്ന് അസ്ഫലിക്യൂട്ടയുടെ ക്രോസിന് തലവയ്ക്കുകയായിരുന്നു മൊറാട്ട. യുണൈറ്റഡ് പരിശീലകനായ മൗറീഞ്ഞോയുടെ തന്ത്രങ്ങളൊന്നും കളത്തില്‍ ഫലം കണ്ടില്ല. അത്രയ്ക്ക് ശക്തവും ആസൂത്രിതവുമായിരുന്നു ചെല്‍സിയുടെ പ്രതിരോധ തന്ത്രങ്ങളും ആക്രമണരീതികളും. യുണൈറ്റഡിന്റെ ബെല്‍ജിയം താരം ലുക്കാക്കുവിന് ഇന്നലെയും വലചലിപ്പിക്കാനായില്ല. മത്സരം തോറ്റെങ്കിലും പോയിന്റ് ടേബിളില്‍ യുണൈറ്റഡ് 23 പോയിന്‍ുമായി രണ്ടാം സ്ഥാനത്തുതന്നെയുണ്ട്.

DONT MISS
Top