“100 മീറ്റര്‍ അപ്പുറത്ത് പള്ളിയുണ്ടായിട്ടും നിസ്‌കാരം നടുറോഡില്‍, മുദ്രവാക്യങ്ങള്‍ക്കുപകരം മത ബിംബങ്ങള്‍, വാക്‌സിനുകള്‍ക്കെതിരായ നുണ പ്രചരണം, കൈവെട്ട് മുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റ് വരെ”, എസ്ഡിപിഐ സംഘപരിവാറിന് വളമാകുന്നത് എണ്ണിപ്പറഞ്ഞ് എഎ റഹിം

എങ്ങനെയാണ് എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ചെയ്തികള്‍ സംഘപരിവാറിന് വളമാകുന്നത് എന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മതത്തെ മറയാക്കി തീവ്രവാദവും വികസന വിരോധവും താലോലിക്കുന്നവരെ അദ്ദേഹം തുറന്നുകാട്ടിയത്. നമസ്‌കാരം സമരമുറയാക്കിയവരോട് എന്നുപറഞ്ഞാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

100മീറ്റര്‍ അപ്പുറത്തു സുന്നിയുടെയും മുജാഹിദിന്റെയും രണ്ടു പള്ളികള്‍ ഉണ്ടായിരുന്നിട്ടും തെരുവില്‍ തന്നെ സുജൂദ് ചെയ്‌യാന്‍ തീരുമാനിച്ചത് വിശ്വാസത്തിന്റെ ആധിക്യം കൊണ്ടല്ല,മതത്തിന്റെ ബിബം കാട്ടി ഭീഷണിപ്പെടുത്താനാണ്. ഖുതുബ പ്രസംഗവും നമസ്‌കാരവും ഒരുമിച്ചു ചേരുന്നതാണ് വെള്ളിയാഴ്ചയിലെ ജുമഅ നമസ്കാരം റോഡില്‍ നമസ്‌കരിച്ച സമരക്കാര്‍ ‘ഖുതുബാ പ്രസംഗമായി’സ്വീകരിച്ചത്, ലീഗ് നേതാവ് സി പി ചെറിയ മുഹമ്മദിന്റെ പ്രസംഗമാണ്. എന്തിനാണ് മതം പറഞ്ഞ് സമരം ചെയ്യുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

പോപ്പുലര്‍ഫ്രണ്ട് നടുറോഡില്‍ നമസ്‌കരിക്കാന്‍ വിരിക്കുന്ന പരവതാനിയിലൂടെ ഇവിടേക്ക് ഇരച്ചു കയറുന്നത് സംഘ്പരിവാറാണെന്ന് ഓര്‍മ വേണമെന്ന മുന്നറിയിപ്പും നല്‍കുന്നു റഹിം. വികസന പ്രവര്‍ത്തനങ്ങളെ തടയാന്‍ മതം ആയുധമാക്കുമ്പോള്‍ സന്തോഷിക്കുന്നത് സംഘപരിവാറാണ്. വികസന വിരുദ്ധസമരത്തില്‍, തൊപ്പി വച്ച് നടുറോഡില്‍ സുജൂദ് ചെയ്തു നില്‍ക്കുന്ന ഫോട്ടോ ഇനിയുള്ള കാലമത്രയും സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ കവര്‍ ഫോട്ടോയാകുമെന്നുറപ്പാണെന്നും അദ്ദേഹം കുറിച്ചു.

ശാസ്ത്രത്തെ നിരസിച്ചും വികസനത്തിന് തുരങ്കം വച്ചും മുന്നോട്ടുനീങ്ങുന്ന ഇവര്‍ തന്നെയാണ് വാക്‌സിനുകള്‍ക്ക് എതിരായി നിലപാട് സ്വീകരിച്ചതെന്നും റഹിം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.

‘നമസ്‌കാരം’ സമരമുറയാക്കിയവരോട്,

100മീറ്റര്‍ അപ്പുറത്തു സുന്നിയുടെയും മുജാഹിദിന്റെയും രണ്ടു പള്ളികള്‍ ഉണ്ടായിരുന്നിട്ടും തെരുവില്‍ തന്നെ സുജൂദ് ചെയ്‌യാന്‍ തീരുമാനിച്ചത് വിശ്വാസത്തിന്റെ ആധിക്യം കൊണ്ടല്ല, മതത്തിന്റെ ബിബം കാട്ടി ഭീഷണിപ്പെടുത്താനാണ്. ഖുതുബ പ്രസംഗവും നമസ്‌കാരവും ഒരുമിച്ചു ചേരുന്നതാണ് വെള്ളിയാഴ്ചയിലെ ജുമഅ നമസ്. റോഡില്‍ നമസ്‌കരിച്ച സമരക്കാര്‍ ‘ഖുതുബാ പ്രസംഗമായി’സ്വീകരിച്ചത് ,ലീഗ് നേതാവ് സി പി ചെറിയ മുഹമ്മദിന്റെ പ്രസംഗമാണ്.

എന്തിനാണ് മതംപറഞ്ഞു സമരം ചെയ്യുന്നത് ? അടിസ്ഥാനമുള്ള, വസ്തുതാപരമായ ഏതെങ്കിലും ഒരു കാര്യം സമര സമിതി മുന്നോട്ട് വയ്ക്കുന്നില്ല. മുദ്രാവാക്യങ്ങള്‍ക്കു പകരം മത ബിംബങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് മതപരമായ വിവേചനം സൃഷ്ടിക്കാനാണ്.

നിങ്ങള്‍ നടുറോഡില്‍ നമസ്‌കരിക്കാന്‍ വിരിക്കുന്ന പരവതാനിയിലൂടെ ഇവിടേക്ക് ഇരച്ചു കയറുന്നത് സംഘ്പരിവാറാണെന്ന് ഓര്‍മ വേണം. വികസനപ്രവര്‍ത്തനങ്ങളെ അപായപ്പെടുത്താന്‍ മതം ആയുധമാക്കുമ്പോള്‍ സന്തോഷിക്കുന്നത് സംഘ്പരിവാരമാണ്. വികസന വിരുദ്ധസമരത്തില്‍,തൊപ്പി വച്ചു നടുറോഡില്‍ സുജൂദ് ചെയ്തു നില്‍ക്കുന്ന ഫോട്ടോ ഇനിയുള്ള കാലമത്രയും സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ കവര്‍ ഫോട്ടോയാകുമെന്നുറപ്പ് .

കൈ വെട്ടു മുതല്‍ ഐ എസ് റിക്രൂട്‌മെന്റ് വരെ ആരോപണങ്ങളുടെ പെരുമഴ നനഞ്ഞു നില്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ട്,വളരെ സമര്‍ത്ഥമായി മതത്തിന്റെ ‘മഴക്കോട്ട’ണിയാന്‍ ശ്രമിക്കുകയാണിവിടെ. നിഷ്‌കളങ്കരായ ജനങ്ങളുടെ മനസ്സില്‍ ഭയം വിതറിയാണ് ഗെയില്‍ വിരുദ്ധ സമരപ്പന്തലില്‍ നിങ്ങള്‍ ആളെക്കൂട്ടുന്നത്.പദ്ധതിയെ കുറിച്ചു നിങ്ങള്‍ പ്രചരിപ്പിക്കുന്നതൊക്കെയും കളവെന്ന് ജനം തിരിച്ചറിയുമ്പോഴാണ് സമരത്തിന് ഇന്ധനം പകരാന്‍ മതം ആയുധമാക്കുന്നത്.

ഗെയില്‍ മാത്രമല്ല, വാക്‌സിനുകള്‍ക്കെതിരായ നുണപ്രചരണങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നത് നിങ്ങളാണ്. അങ്ങനെ, വികസന വിരുദ്ധ നിലപാടുകളുടെബ്രാന്‍ഡ് അംബാസഡര്‍മാരായി മാറിയ ചില മത സംഘടനകള്‍.. ശാസ്സ്ത്രത്തെ നിരാകരിച്ചും നാടിന്റെ വികസനത്തിന് തുരങ്കം വച്ചും നിഗൂഢമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍.. മതചിഹ്നങ്ങള്‍ നിങ്ങള്‍ക്കു നീചമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഉപകരണങ്ങള്‍ മാത്രമാണ്.

DONT MISS
Top