ആഫ്രിക്കന്‍ പക്ഷികളുടെ അപൂര്‍വ്വശേഖരവുമായി ഒരു പക്ഷിസ്‌നേഹി, കാണാം

സുരേഷിന്റെ പക്ഷിശേഖരത്തില്‍ നിന്ന്

തിരുവനന്തപുരം: ലോകത്തിലെ അത്യപൂര്‍വ്വവും മനോഹരവുമായ ആഫ്രിക്കന്‍ ഇനത്തില്‍പ്പെട്ട പക്ഷികളുടെ ശേഖരമാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാറിനുള്ളത്. ആഫ്രിക്കന്‍ പക്ഷികളിലെ അപൂര്‍വ്വയിനങ്ങളായ സണ്‍കോണറോണ്‍, ലൂറ്റീന, ഗ്രേ പാരറ്റ് എന്നിവയും ഇവിടെ ഉണ്ട്.

കിളികളുമായുള്ള കിന്നാരം പറച്ചിലോടെയാണ് സുരേഷിന്റെ ഓരോ ദിനവും തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ പക്ഷികളോടുള്ള സ്‌നേഹമാണ് പക്ഷി വളര്‍ത്തലിലേക്ക് തിരിയാന്‍ പ്രചോദനമായി മാറിയതെന്ന് സുരേഷ് പറയുന്നു.

ആഫ്രിക്കന്‍ പക്ഷികളിലെ അപൂര്‍വ്വയിനത്തില്‍പ്പെട്ട സണ്‍കോണറോണ്‍, ലൂറ്റിന, ഗ്രേ പാരറ്റ് തുടങ്ങി ആഫ്രിക്കന്‍ ലൗ ബേഡ്‌സിന്റെ അത്യപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തില്‍പ്പരം പക്ഷികളും ഇവിടെ ഉണ്ട്. കേരളത്തില്‍ അധികമായി കണ്ടിട്ടില്ലാത്ത ആഫ്രിക്കന്‍ പക്ഷി വര്‍ഗ്ഗത്തില്‍പ്പെട്ട ആപൂര്‍വ്വ ഇനമായ ഫിഷര്‍ ഒപ്‌ലൈന്‍ സുരേഷിന്റെ പക്ഷി ശേഖരത്തിലുണ്ട്.

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന സുരേഷ് കുമാര്‍ ഇപ്പോള്‍ മുഴുവന്‍ സമയവും പക്ഷി വളര്‍ത്തലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എട്ട് വര്‍ഷക്കാലമായി തുടര്‍ന്ന് പോകുന്ന പക്ഷി വളര്‍ത്തല്‍ കൂടുതല്‍ വിപുലമാക്കാനാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

DONT MISS
Top