സ്ത്രീകളെ അലോസരപ്പെടുത്തുന്ന എല്ലാ ശരീര സ്പര്‍ശനങ്ങളും പീഡനമല്ല: ദില്ലി ഹൈക്കോടതി

പ്രതീകാത്മക ചിത്രം

ദില്ലി : സ്ത്രീകള്‍ക്ക് അലോസരമുണ്ടാക്കുന്ന എല്ലാ സ്പര്‍ശനങ്ങളെയും ലൈംഗിക പീഡനത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് വിബു ഭക്‌റുവാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.

നമുക്ക് ഇഷ്ടമല്ലെങ്കിലും അബദ്ധവശാല്‍ ഒരു പുരുഷന്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് പീഡനമായി കരുതാന്‍ സാധിക്കില്ലെന്നും പറഞ്ഞു. ലൈംഗിക സ്വഭാവമുണ്ടെങ്കില്‍ മാത്രമേ അതിനെ പീഡനമായി കണക്കാക്കാന്‍ സാധിക്കൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞ നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി. മേലുദ്യോഗസ്ഥന്‍ സമ്മതമില്ലാതെ ഇവരുടെ കൈയില്‍ നിന്നു സാംപിളുകള്‍ പിടിച്ചുവാങ്ങിയെന്നും ഇവരെ മുറിയില്‍ നിന്നും പുറത്താക്കി എന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്.

മേലുദ്യോഗസ്ഥന്‍ സമ്മതമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചത് പീഡനമാണെന്നാണ് യുവതി കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇതിനെ ഒരിക്കലും പീഡനമായി കണക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ഇയാള്‍ക്ക് കോടതി ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു.

DONT MISS
Top