ബൈന്ദൂര്‍ പാസഞ്ചര്‍ നിര്‍ത്തലാക്കിയിട്ട് ആറു മാസം പിന്നിട്ടു

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ആരംഭിച്ച ബൈന്ദൂര്‍ പാസഞ്ചര്‍ നിര്‍ത്തലാക്കിയിട്ട് ആറു മാസം പിന്നിട്ടു. എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ റെയില്‍വെ ബജറ്റില്‍ കേരളത്തിന് സമ്മാനിച്ചതായിരുന്നു ബൈന്ദൂര്‍ പാസഞ്ചര്‍.

സദാന്ദ ഗൗഡ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2015 ലാണ് ബൈന്ദൂര്‍ പാസഞ്ചര്‍ ആരംഭിച്ചത്. ബൈന്ദൂരില്‍ നിന്നും കാസര്‍കോട്ടെക്ക് അനുവദിച്ച ട്രെയിന്‍ കൊല്ലൂരിലേക്കുള്ള തീര്‍ഥാടകരുടെ ആവശ്യം കണക്കിലെടുത്തു പിന്നിട് കണ്ണൂരിലേക്ക് നീട്ടി. യാത്രക്കാര്‍ക്ക് ഏറ്റവും ചുരുങ്ങിയ നിരക്കില്‍ കൊല്ലൂരിലെത്താന്‍ കയുന്ന ട്രെയിനാണ് ഉദ്യോഗസ്ഥ ലോബിയുടെ സമ്മര്‍ദ്ദം മൂലം നിര്‍ത്തലാക്കിയത് .

പഡീല്‍- ജെക്കോട്ട ലൈനില്‍ അറ്റകുറ്റ പണി നടത്തുന്നതിന്റെ പേരില്‍ കഴിഞ്ഞ മെയ് പത്തിനായിരുന്നു സര്‍വ്വീസ് നിര്‍ത്തലാക്കിയത്. ജൂണ്‍ ഒന്‍പത് വരെ ഉണ്ടാകില്ലെന്നായിരുന്നു അറിയിപ്പ് .

ബൈന്ദൂര്‍ പാസഞ്ചര്‍ നിര്‍ത്തലാക്കിയതോടെ കണ്ണൂരില്‍ നിന്നും മണിപ്പാലിലേക്കുളള രോഗികള്‍ക്ക് അടക്കം തിരിച്ചടിയായി. പാസഞ്ചര്‍ ഗുരുവായൂരിലേക്ക് നീട്ടി സര്‍വ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

DONT MISS
Top