“ഇതെന്താണ്?”, അഞ്ച് ചായക്കപ്പുകളുടെ ചിത്രം പങ്കുവച്ച് ഒരു കൊച്ചു ചോദ്യവുമായി 5ടി എന്ന മോഡലിനേക്കുറിച്ച് പറയാതെ പറഞ്ഞ് വണ്‍ പ്ലസ്

ഇതുവരെ വണ്‍ പ്ലസ് എന്ന കമ്പനി 5ടി എന്ന മോഡലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്ന പ്രമുഖ ടെക് വെബ്‌സൈറ്റുകളെല്ലാം പുതുമോഡലിന്റെ വരവ് ഉറപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആദ്യമായി വണ്‍ പ്ലസ് 5ടി എന്നൊരു സംഗതിയുണ്ടെന്ന് സൂചിപ്പിക്കുകയാണ് വണ്‍ പ്ലസ് എന്ന കമ്പനി.

അഞ്ച് ചായക്കപ്പുകളുടെ ചിത്രം പങ്കുവച്ച് ഒരു ചോദ്യമുന്നയിച്ചുകൊണ്ടാണ് കമ്പനിയുടെ വരവ്. അഞ്ച് ചായക്കപ്പുകളാണ് ചിത്രത്തില്‍. എന്നാണ് കമ്പനിയുടെ പൂരിപ്പിക്കാത്ത വാചകം. ചായ എന്ന ‘ടീ’ എന്ന അക്ഷരമാണ് അവിടെ പൂരിപ്പിക്കാന്‍ വണ്‍ പ്ലസ് ആവശ്യപ്പെടുന്നത. ഇതോടെ ചൈനീസ് ടെക് സൈറ്റുകള്‍ പറയുന്നതില്‍ കാര്യമുണ്ട് എന്നതാണ് ശ്രദ്ധേയമായ സംഗതി.

ഗ്യാലക്‌സി എസ്8 എന്ന മോഡലിനോട് കാഴ്ച്ചയില്‍ സാമ്യമുണ്ടാകും പ്രമുഖ വണ്‍ പ്ലസ് 5ടിക്ക്. വലിയ അരിക് ഇല്ലാത്ത ഡിസ്‌പ്ലേ അതീവ സുന്ദരമായിരിക്കും. അങ്ങനെ ഡിസൈനില്‍ വന്ന ചെറിയ ഒരു പാകപ്പിഴയ്ക്ക് വണ്‍ പ്ലസ് പരിഹാരമുണ്ടാക്കും. ഇതുവരെ സാധാരണ ഡിസ്‌പ്ലേ കാരണം വണ്‍പ്ലസ് വാങ്ങാന്‍ മടിച്ചുനിന്നവര്‍ ഇതോടെ തീരുമാനം മാറ്റും.

എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ യുകെയിലുള്‍പ്പെടെ 5ടി എന്ന മോഡലിന്റെ സ്‌റ്റോക്ക് തീര്‍ന്നിട്ട് ആഴ്ച്ചകളായി. പുതിയവ വന്നിട്ടുമില്ല. മാത്രമല്ല അവിടെ പ്രചരിക്കുന്ന വാര്‍ത്തകളും നവംബറോടെ പുതിയ പതിപ്പ് ഇറക്കുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ റെക്കോര്‍ഡ് വില്‍പനയാകും നടക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

ഇതുവരെയിറങ്ങിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും മികച്ച ഒന്നെന്ന് പറയാന്‍ സാധിക്കുന്ന ഒരു മോഡലാകും വണ്‍ പ്ലസ് 5ടി. സ്‌നാപ്പ് ഡ്രാഗണ്‍ 835 പ്രൊസസ്സറും അഡ്രിനോ 540 ജിപിയു, 8 ജിബി റാം, 20 മെഗാ പിക്‌സലും 16 മെഗാപിക്‌സലും ശേഷിയുള്ള ഇരട്ട പിന്‍ ക്യാമറകളുമടങ്ങിയ കനത്ത സ്‌പെസിഫിക്കേഷനാണ് ഫോണിനെ കരുത്തനാക്കുന്നത്.

ബാറ്ററി ശേഷിയിലും ഡിസ്‌പ്ലേയിലും മാത്രമാണ് പ്രധാന മാറ്റങ്ങള്‍ ഉണ്ടാവുക. മുന്‍ഭാഗത്ത് സ്‌ക്രീന്‍ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ മുന്നിലെ ഹോം ബട്ടണിലുണ്ടായിരുന്ന ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്നിലേക്ക് മാറും. ചതുരാകൃതിയില്‍ ഈ സെന്‍സര്‍ വണ്‍പ്ലസ് ബാഡ്ജിന് തൊട്ടുമുകളിലായി സ്ഥാനം പിടിക്കും. ഈ വിലനിലവാരത്തില്‍ ഒരു എതിരാളിയേ ഇല്ല എന്ന മട്ടിലാകും പിന്നീട് കാര്യങ്ങള്‍. വിലയില്‍ 100 ഡോളറില്‍ താഴയേ വ്യത്യാസംവരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ പോലും 40,000 രൂപയില്‍ താഴെ ഫോണ്‍ ലഭിക്കും.

DONT MISS
Top