ക്രിക്കറ്റ് ദൈവം വീണ്ടും കേരളത്തില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: ഐഎസ്എല്‍ പുതിയ സീസണിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ക്ഷണിച്ചു. മത്സരത്തിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മത്സരം ജയിക്കുകയെന്നത് മാത്രമല്ല, മികച്ച മത്സരം കാഴ്ച്ച വെയ്ക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഐഎസ്എല്‍ നാലാം സീസണിലെ മത്സരങ്ങള്‍ക്ക് നവംബര്‍ 17 ന് കൊല്‍ക്കത്തയില്‍ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാകുന്നത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി കേരള സര്‍ക്കാരിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയെ കണ്ടത്. 17 ലെ ഉദ്ഘാടന ചടങ്ങിലേക്കും മുഖ്യമന്ത്രിയെ സച്ചിന്‍ ക്ഷണിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കീഴില്‍ 33 സെന്ററുകളിലായി 1,800 കുട്ടികള്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിലെ പുരോഗതിയും മുഖ്യമന്ത്രിയെ സച്ചിന്‍ ധരിപ്പിച്ചു. മുന്‍ സീസണുകളിലെപ്പോലെ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിന്റെ ഭാര്യ ഡോക്ടര്‍ അജ്ഞലി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെഎംഐ മേത്തര്‍ തുടങ്ങിയവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

DONT MISS
Top