അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്; രണ്ടുപേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം

കൊളറാഡോ : അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവെയ്പില്‍ രണ്ടുപേര്‍ മരിച്ചു. പരുക്കേറ്റവരെക്കുറിച്ചോ ആക്രമണം നടത്തിയവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അമേരിക്കന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയാണ് വെടിവെയ്പ് നടന്നത്. മരിച്ചവര്‍ രണ്ടും പുരുഷന്മാരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്ത്രീയ്ക്കും അപകടത്തില്‍ പരുക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം ഉണ്ടായതിനെതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികളെയും സാധനം വാങ്ങിക്കാനെത്തിയവരെയും അവിടെ നിന്നും ഒഴിപ്പിച്ചു. ആക്രമണം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

DONT MISS
Top