ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍: രവിശങ്കര്‍ പ്രസാദ്

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ദില്ലി: ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ സ്വാധീനമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളാണ് ലൗ ജിഹാദിന്റെ മറവില്‍ നടക്കുന്നത്. കേരള സര്‍ക്കാര്‍ വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തിയിട്ട് വിഷയത്തില്‍ ഗൗരവകരമായി ഇടപെടണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിന്റേയും സത്യസരണിയുടേയും ഇടപെടലിലൂടെ വന്‍തോതിലുള്ള മതപരിവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇടപെടലുകള്‍ക്ക് വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇത്രയധികം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കേരളസര്‍ക്കാര്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഭരണാധികാരികള്‍ എന്ന നിലയില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണ്ടേത്. കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ തീവ്രവാദ ഭീഷണി നേരിടുകയാണ് ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാനാണ് ശ്രദ്ധിക്കേത്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

‘ബിജെപിയെ സംബന്ധിച്ച് മതപരിവര്‍ത്തനം എന്നത് നിയമവിരുദ്ധമാണെന്നതില്‍ സംശയമില്ല. എന്നാല്‍ സ്വമനസ്സാലെയുള്ള മതംമാറ്റത്തെ ബിജെപി അംഗീകരിക്കുന്നു. അതേസമയം നിര്‍ബന്ധിത മത പരിവര്‍ത്തനത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. അത്തരം കേസുകള്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്.’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

DONT MISS
Top