‘രണ്ടാമൂഴം’ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്നത് ജനുവരി 19 മുതല്‍

രണ്ടാമൂഴത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്റെ സിനിമാവിഷ്‌കാരം പ്രേക്ഷകരിലേക്ക് ഉടനെയെത്തുമെന്ന് സൂചിപ്പിച്ച് സംവിധായകന്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ മോഹന്‍ലാലിന്റെതന്നെ മറ്റൊരു ചിത്രമായ ഒടിയന്റെ ജോലികളില്‍ മുഴുകുകയാണ് ഇദ്ദേഹം.

രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ക്കായി എന്ന മുഖവുരയോടെയാണ് സംവിധായകന്‍ കുറിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ എല്ലാത്തരത്തിലും ആരംഭിക്കുന്നതും താന്‍ മുഴുവനായി രണ്ടാമൂഴത്തില്‍ മുഴുകുന്നതും ജനുവരി 19 മുതലാണ്, അദ്ദേഹം കുറിച്ചു.

ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമാകാനൊരുങ്ങുകയാണ് രണ്ടാമൂഴം എന്ന എംടിയുടെ നോവല്‍. എംടിയുടെതന്നെ തിരക്കഥ 1000 കോടി മുടക്കി നിര്‍മിക്കുന്നത് ബിആര്‍ ഷെട്ടിയാണ്. നിലവില്‍ ഏറ്റവും വലിയ ബജറ്റ് യന്തിരന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ 2.0 എന്ന ചിത്രത്തിന്റേതാണ്. 350 കോടിയാണ് ചിത്രത്തിനായി ലൈക്കാ നിര്‍മാണ കമ്പനി മുടക്കുന്നത്.

DONT MISS
Top