നിവിന്റെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍

റിച്ചി പോസ്റ്റര്‍

നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചി ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും. അണിയറ പ്രവര്‍ത്തകരാണ് വിവരം സ്ഥിരീകരിച്ചത്. ഗൗതം രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് അകാരണമായി വൈകുകയായിരുന്നു.

രക്ഷിത് ഷെട്ടി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ റൗഡിയുടെ വേഷമാണ് നിവിന്. തികഞ്ഞ ഒരു ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും റിച്ചി. ചിത്രത്തിനായി നിവിന്‍ തന്നെയാണ് ശബ്ദം നല്‍കിയത്. പ്രകാശ് രാജ്, നടരാജ് സുബ്രഹ്മണ്യന്‍, അശോക് ശെല്‍വന്‍, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

2014ല്‍ റിലീസ് ചെയ്ത കന്നട ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. ഹിറ്റ് ചിത്രം പ്രേമത്തിലൂടെ തമിഴില്‍ നിരവധി ആരാധകരുള്ള നിവിന്റെ പുതിയ ചിത്രത്തിനും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട റിച്ചിയുടെ ടീസറിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. വിനോദ് ഷൊര്‍ണ്ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top