25 ദിവസം അഭിനയിക്കാനായി അര്‍നോള്‍ഡ് ചോദിച്ചത് കേട്ട് അമ്പരന്ന് ശങ്കര്‍; 2.0 ഓഡിയോ ലോഞ്ചില്‍ വെളിപ്പെടുത്തലുകള്‍ പലത്

അര്‍നോള്‍ഡ് ഷ്വാര്‍സനെഗ്ഗര്‍, 2.0 പോസ്റ്റര്‍

350 കോടി ചിലവിട്ട് എത്തുന്ന ചിത്രമാണ് ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടിന്റെ 2.0, അതായത് സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗം. ചിത്രത്തില്‍ വില്ലനായി അഭിനയിക്കുമെന്ന് ആദ്യം പറഞ്ഞുകേട്ടത് സാക്ഷാല്‍ ഹോളിവുഡിന്റെ ഹെര്‍ക്കുലീസ് അര്‍നോള്‍ഡ് ഷ്വാര്‍സനെഗ്ഗറേപ്പറ്റിയാണ്. എന്നാല്‍ പിന്നീട് അര്‍നോള്‍ഡല്ല മറിച്ച് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാറാണ് രജനിയുടെ വില്ലനായി എത്തുക എന്ന് വെളിപ്പെട്ടു.

പിന്നീടൊരിക്കലും എന്തുകൊണ്ടാണ് അര്‍നോള്‍ഡ് പ്രൊജക്ടില്‍നിന്ന് ഒഴിവായതെന്ന് ശങ്കര്‍ വെളിപ്പെടുത്തിയിട്ടേയില്ല. ഇക്കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കിക്കൊണ്ട് സംസാരിച്ചപ്പോള്‍ ഇക്കാര്യം ശങ്കര്‍ തുറന്നുപറഞ്ഞു. അര്‍നോള്‍ഡ് സഹകരിക്കാതിരുന്നത് പ്രതിഫലക്കാര്യത്തില്‍ തീരുമാനമാകാത്തതിനാലാണ്. ഒരു ഇന്ത്യന്‍ ചിത്രത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് അര്‍നോള്‍ഡിന്റെ പ്രതിഫലമെന്ന് മനസിലാക്കിയാണ് അക്ഷയ് കുമാറിനെ ഈ റോളിലേക്ക് കൊണ്ടുവരാന്‍ ശങ്കര്‍ തയാറായത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 100 കോടി രൂപയാണ് അര്‍നോള്‍ഡ് ചോദിച്ചത്. അതുമാത്രമല്ല 25 ദിവസമായിരിക്കും അഭിനയിക്കാനായി തരുന്നത്. എന്നാല്‍ ഇത്ര വലിയ ഒരു ചിത്രത്തിന് ഇതുമതിയാവില്ല എന്നതും ഇത്ര വലിയ പ്രതിഫലവുമാണ് അര്‍നോള്‍ഡ് അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന ഖ്യാതി 2.0യില്‍ നിന്നും അകന്നുപോകാന്‍ കാരണം. എന്നാല്‍ അര്‍നോള്‍ഡ് വന്നിരുന്നെങ്കില്‍ കിട്ടുമായിരുന്ന ചിത്രത്തിന്റെ ആഗോള മുഖവും കളക്ഷനും കിട്ടില്ലെങ്കിലും ഒരു അക്ഷയ് ചിത്രത്തില് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മുതലാക്കാന്‍ ചിത്രത്തിവ് സാധിക്കും. ബോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ് അക്ഷയ്. സ്ഥിരം 100 കോടി ക്ലബില്‍ അംഗമാകുന്ന താരം ചിത്രത്തിന്റെ മൂല്യമുയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.

ഇതുമാത്രമല്ല ചിത്രത്തിന്റെ എഡിറ്റര്‍ പറഞ്ഞതുപ്രകാരം രണ്ടര മണിക്കൂര്‍ മാത്രമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യം. സാധാരണ ഒരു ശങ്കര്‍ ചിത്രം 3 മണിക്കൂറാണ് പതിവ്. എന്നാല്‍ ചിത്രം 3ഡിയില്‍ ഒരുക്കുന്നതിനാല്‍ കാണികള്‍ കൂടുതല്‍ സമയം 3ഡി കണ്ണടവയ്‌ക്കേണ്ടിവരും ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ചിത്രം രണ്ടുമണിക്കൂര്‍ മുപ്പത് മിനുട്ടില്‍ ഒതുക്കിയത് എന്നാണ് വിശദീകരണം. സാധാരണ നിരവധി ഗാനങ്ങളാല്‍ സമ്പുഷ്ടമാണ് ശങ്കര്‍ ചിത്രങ്ങളെങ്കിലും 2.0യില്‍ 3 പാട്ടുകളേ കാണുകയുള്ളൂ. ചിത്രത്തിന് എല്ലാ രീതിയിലും ഹോളിവുഡ് ചിത്രങ്ങളോട് മത്സരിക്കാന്‍ സാധിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

DONT MISS
Top