“2020ല്‍ എറ്റിയോസ് പിന്‍വലിക്കും; അതിനുമുമ്പേ ബജറ്റ് സെഡാന്‍ വിഭാഗത്തില്‍ പകരംവയ്ക്കാന്‍ യാരിസ് എത്തും

യാരിസ് ആറ്റീവ്

എറ്റിയോസ് പരമാവധി മൂന്നുവര്‍ഷം കൂടിമാത്രമേ വിപണിയിലുണ്ടാകൂ എന്ന് ഉറപ്പാണ്. വീണ്ടും പുതുക്കിയിറക്കാന്‍ ടൊയോട്ടയ്ക്കാകട്ടെ താത്പര്യവുമില്ല. എന്നാല്‍ പകരം വയ്ക്കാനാകാത്ത വിധത്തില്‍ ചെറിയ സെഡാനുകളുടെ വിഭാഗം കയ്യടക്കിയ മോഡലാണ് എറ്റിയോസ്. ഒരു ഹാച്ച്ബാക്കായി എറ്റിയോസ് ലിവയും നല്ല പ്രകടനം പുറത്തെടുത്തു.

അതുകൊണ്ടുതന്നെ എറ്റിയോസിനെ പിന്‍വലിക്കുന്നതിന് മുമ്പായി ഒരു ചെറിയ സെഡാനെ വിപണിയിലെത്തിച്ച് ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒരു പുത്തന്‍ സെഡാന്‍ വിപണിയിലെത്തിക്കാനുറച്ചിരിക്കുകയാണ് ടൊയോട്ട. എറ്റിയോസ് നേടിയതുപോലെ സാധാരണക്കാരന്റെ വിശ്വാസം പിടിച്ചുപറ്റാന്‍ സാധിക്കുന്നതുമാകണം ഈ മോഡല്‍.

എന്നാല്‍ 2010ല്‍ ടൊയോട്ട എറ്റിയോസ് നിര്‍മിച്ചതുപോലെ ഇന്ത്യയ്ക്കായി ഒരു സെഡാന്‍ എന്ന കാഴ്ച്ചപ്പാട് ഇപ്പോള്‍ ടൊയോട്ടയ്ക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കായി പുതിയൊരെണ്ണം നിര്‍മിക്കാതെ മറ്റ് രാജ്യങ്ങളില്‍ ടൊയോട്ടയ്ക്കുള്ള ഒരു മോഡല്‍ ഇങ്ങോട്ടേയ്‌ക്കെത്തിക്കാനാണ് ശ്രമം. ഇങ്ങനെ ചെയ്താന്‍ ഇന്ത്യയിലേക്ക് വരാന്‍ പരമയോഗ്യന്‍ തായ്‌ലന്‍ഡുകാരനായ ‘യാരിസ് അറ്റിസ്’ എന്ന സെഡാനായിരിക്കും.

എറ്റിയോസ് പുറത്തിറങ്ങുന്നതിനും ഒരു വര്‍ഷം മുമ്പേ തായ്‌ലാന്‍ഡ് വിപണിയില്‍ എത്തിയ യാരിസിന്റെ പല വെര്‍ഷനുകള്‍ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. യാരിസിന്റെ സെഡാനൊപ്പം ഹാച്ച്ബാക്കും ഇന്ത്യയിലിറക്കാന്‍ സാധ്യതയുണ്ട്. ശരാശരി വിലനിലവാരത്തിലുള്ള കാറുകളില്‍ മികച്ച മത്സരം പുറത്തെടുക്കാന്‍ യാരിസിന് സാധിക്കും.

ഇപ്പോള്‍ മാരുതി ഡിസയറും ഹ്യുണ്ടായ് എക്‌സന്റും പുറത്തെടുക്കുന്ന മത്സരത്തില്‍ ജയിക്കാന്‍ എറ്റിയോസിന് കഷ്ടപ്പെടുകയാണ് എന്നുതന്നെ പറയേണ്ടിവരും. അതുകൊണ്ട് പുതിയ ഒരു സെഡാന്‍ ഈ സെഗ്മെന്റില്‍ ഇറക്കിയേതീരൂ. അഴകിലും വിലയിലും സൗകര്യങ്ങളിലും ഈ കാറുകള്‍ക്ക് പകരക്കാരനാകാനോ ഒരുപടി മുന്നില്‍ നില്‍ക്കാനോ യാരിസിന് കഴിയും.

DONT MISS
Top