ബോക്‌സോഫീസിനെ വിറപ്പിച്ച് ‘വില്ലന്‍’; ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡ്

ബി ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘വില്ലന്‍’ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. ഒരു മലയാള ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇതോടെ വില്ലന്‍ സ്വന്തം പേരില്‍ കുറിച്ചത്. 4.91 കോടി രൂപയാണ് വില്ലന്‍ വാരിയത്.

വെള്ളിയാഴ്ച്ച റിലീസായ ചിത്രം മികച്ച അഭിപ്രായം നേടി കുതിക്കുകയാണ്. ഇമോഷണല്‍ ത്രില്ലര്‍ എന്ന നിലയില്‍ ചിത്രം അഭിപ്രായം നേടുന്നു. എന്നാല്‍ മുന്‍വിധികളോടെ വലിയ പ്രതീക്ഷയുമായി കാണാനെത്തുന്നവരെ നിരാശരാക്കുന്നുമുണ്ട് ചിത്രം. 4 മ്യൂസിക്‌സിന്റെ സംഗീതവും മികച്ച നിലവാരം പുലര്‍ത്തുന്നു.

മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന നാലാമത്തെ ചിത്രമായ ഗ്രാന്‍ഡ് മാസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത് തെലുങ്ക് നിര്‍മാതാവ് റോക്ക്‌ലൈന്‍ വെങ്കിടേഷാണ്. നേരത്തെ മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിച്ചത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് ലാലിന്റെ നായികയായി എത്തുന്നത്.

DONT MISS
Top