ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍: കെ ശ്രീകാന്ത് ഫൈനലില്‍

കെ ശ്രീകാന്ത് (ഫയല്‍ ചിത്രം)

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന ബഹുമതി കിഡംബി ശ്രീകാന്ത് സ്വന്തമാക്കി. ഇന്നലെ നടന്ന സെമിയില്‍ സ്വന്തം നാട്ടുകാരനായ എച്ച്എസ് പ്രണോയിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. ഫൈനലില്‍ ജപ്പാന്റെ കെന്റെ നിഷിമോന്തോയാണ് ശ്രീകാന്തിന്റെ എതിരാളി. ഈ വര്‍ഷത്തെ നാലാം സൂപ്പര്‍ സീരീസ് കിരീടമാണ് ശ്രീകാന്ത് ലക്ഷ്യമിടുന്നത്.

ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലായിരുന്നു പ്രണോയിയെ ശ്രീകാന്ത് തോല്‍പ്പിച്ചത്. സ്‌കോര്‍ 14-21, 21-19, 21-18. ആദ്യ ഗെയിം നഷ്ടമായ ശേഷം ശക്തമായി തിരിച്ചുവന്നായിരുന്നു ശ്രീയുടെ വിജയം. അതേസമയം, വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പിവി സിന്ധു സെമിയില്‍ പുറത്തായി. ജപ്പാന്റെ അകാനെ യാമഗുച്ചിയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ത്തത്. ഏകപക്ഷീയമായ ഗെയിമുകള്‍ക്കായിരുന്നു യാമഗുച്ചിയുടെ വിജയം സ്‌കോര്‍ 21-14, 21-9.

ഈ വര്‍ഷത്തെ അഞ്ചാം സൂപ്പര്‍ സീരീസ് ഫൈനലാണ് ശ്രീകാന്തിനിത്. നേരത്തെ നാലു ഫൈനലുകള്‍ കളിച്ച താരം മൂന്നെണ്ണത്തില്‍ കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ശ്രീകാന്ത് ഈ വര്‍ഷം നേരത്തെ ഇന്തോനേഷ്യന്‍ ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസുകളില്‍ കിരീടം സ്വന്തമാക്കിയിരുന്നു.

DONT MISS
Top