“ഐഎസിനെതിരെ താന്‍ പറയാത്തത് മോശമായി ഒന്നുമില്ലാത്തതിനാല്‍”, രണ്ട് കന്യാസ്ത്രീകളെ വെടിവച്ച് കൊന്നത് തന്റെ കണ്മുന്നിലാണെന്നും ടോം ഉഴുന്നാലില്‍

ടോം ഉഴുന്നാലില്‍

കോഴിക്കോട്: ഐസ് തീവ്രവാദികളെ ഭയമില്ലെന്നും അങ്ങനെ ഭയക്കുന്നതിനാലല്ല ഐഎസിനേപ്പറ്റി ചീത്തയായി സംസാരിക്കാത്തതെന്നും ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ക്രിസ്ത്യന്‍ വൈദികന്‍ ടോം ഉഴുന്നാലില്‍. നാടിന്റെ പ്രാര്‍ത്ഥന ദൈവത്തിന്റെ പക്കല്‍ എത്തിയതിനാലാണ് തന്റെ മോചനം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഐസിനേപ്പറ്റി മോശം പറയാത്തതില്‍ പലര്‍ക്കും തന്നോട് പരിഭവമുണ്ട്. ഐഎസിനേപ്പറ്റി കുറ്റം പറയാനൊന്നുമില്ല അത് പേടിച്ചിട്ടോ എന്തെങ്കിലും സിന്‍ഡ്രോം ഉളളതുകൊണ്ടോ പറയുന്നതല്ല എന്നും ഉഴുന്നാലില്‍ പറഞ്ഞു. രണ്ടു കന്യാസ്ത്രീകളെയാണ് തന്റെ മുന്നിലിട്ട് ഐഎസ് കൊന്നത്. എന്നിട്ടും തന്നെ അവര്‍ വധിക്കാത്തതിന്റെ കാരണം താന്‍ വിശ്വസിക്കുന്ന ദൈവം അവരുടെ മനസില്‍ സ്പര്‍ശിച്ചു എന്നതിനാലാണ്.

ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ പുറത്തുവന്ന വീഡിയോകളേപ്പറ്റിയും ഉഴുന്നാലില്‍ സംസാരിച്ചു. അവയെല്ലാം ചിത്രീകരിക്കുംമുന്‍പേ പേടിക്കാനൊന്നുമില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. വീഡിയോയില്‍ ഒന്നും മറച്ചുവച്ചല്ല പറഞ്ഞത്. അതെല്ലാം അവര്‍ പറയിച്ചതാണ്. ഉഴുന്നാലില്‍ പറഞ്ഞു. തനിക്ക് പ്രമേഹമുണ്ടെന്നും അതിനാലാണ് ശരീരം മെലിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടന്ന ഒരു സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്‌.

DONT MISS
Top