വയറ്റില്‍ വളരുന്നത് പെണ്‍കുഞ്ഞ്; യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത : ഭാര്യയുടെ വയറ്റില്‍ വളരുന്നത് പെണ്‍കുട്ടിയാണെന്നറിഞ്ഞ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ ഇല്ലാ ബസാറിലാണ് സംഭവം. ഇരുപത്തിയഞ്ച് വയസുകാരിയായ രുമ സെന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

രുമ ഗര്‍ഭിയാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവായ ബിശ്വനാഥ് നന്ദി ഇവരെ പാത്തോളജി സെന്ററില്‍ കൊണ്ടുപോവുകയും അള്‍ട്രാ സോണോഗ്രഫിക്ക് വിധേയമാക്കുകയും ചെയ്തു. ഇതിലാണ് വയറ്റില്‍ വളരുന്നത് പെണ്‍കുഞ്ഞാണെന്ന് ബിശ്വനാഥ് മനസ്സിലാക്കിയത്.

വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ വീട്ടുകാരോട് കാര്യം പറയുകയും രുമയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. താന്‍ ഗര്‍ഭിയാണെന്നും വീട്ടുകാര്‍ ഇതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ചെയ്യുന്ന വിവരം രുമ സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.

വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞതറിഞ്ഞ് ബിശ്വനാഥും സഹോദരിയും ചേര്‍ന്ന് രുമയെ വീണ്ടും മര്‍ദ്ദിക്കുകയും അവരുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ഇവരെ കൊലപ്പെടുത്തി വീട്ടിലെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. രുമ ആത്മഹത്യ ചെയ്തു എന്നായിരുന്നു ഇവര്‍ എല്ലാവരോടും പറഞ്ഞത്.

രുമയുടെ വീട്ടുകാര്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് എത്തി അന്വേഷിച്ചപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. ബിശ്വനാഥിനെയും ഇവരുടെ സഹോദരിയെയും പൊലീസ് അറസറ്റ് ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

DONT MISS
Top