ഒരിക്കലും എവിബിപിക്കാരനായിരുന്നില്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

സി രവീന്ദ്രനാഥ്

തിരുവനന്തപുരം: അനില്‍ അക്കരെ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ജീവിതത്തിലൊരിക്കലും എവിബിപിയുമായി ഒരു ബാന്ധവവും ഉണ്ടായിട്ടില്ല. പത്രക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്നെക്കുറിച്ചുള്ള ആരോപണം തികച്ചും വസ്തുതാ വിരുദ്ധമാണ്. ജീവിതത്തിലൊരിക്കലും എവിബിപിയുമായി ബന്ധപ്പെട്ടിട്ടില്ല. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും രവീന്ദ്രനാഥ് കുറിച്ചു.

കഴിഞ്ഞ ദിവസമാണ് അനില്‍ അക്കരെ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിയേക്കുറിച്ച് ആരോപണമുന്നയിച്ചത്. രവീന്ദ്രനാഥ് പഴയ എവിബിപ്പിക്കാരനാണെന്നായിരുന്നു ആരോപണം. കൊളേജില്‍ എവിബിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നുവെന്നും അനില്‍ അക്കരെ ആരോപിച്ചിരുന്നു.

DONT MISS
Top