മന്ത്രിക്കെതിരെ സെക്‌സ് ടേപ്പുകള്‍ നിര്‍മ്മിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപണം; ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിനോദ് വര്‍മ്മ

റായ്പൂര്‍: മന്ത്രിക്കെതിരെ സെക്‌സ് ടേപ്പുകള്‍ കെട്ടിച്ചമച്ചതായി ആരോപിച്ച് ഛത്തീസ്ഗഢില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ബിബിസി റിപ്പോര്‍ട്ടറും അമര്‍ ഉജാല ലേഖകനുമായ വിനോദ് വര്‍മ്മയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്.

ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ സെക്‌സd ടേപ്പുകള്‍ നിര്‍മ്മിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു എന്ന പരാതിയിലാണ് കേസ്. വിനോദിന്റെ ഇന്ദിരാപുരത്തെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണ സംഘം ലാപ്‌ടോപ്പും നിരവധി സിഡികളും പിടിച്ചെടുത്തു. ഇവയ്ക്ക് കേസില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മന്ത്രിക്കെതിരെ സെക്‌സ് ടേപ്പുകള്‍ നിര്‍മ്മിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് കാട്ടി ഛത്തീസ്ഗഢ് ബിജെപി നേതാവ് പ്രകാശ് ബജാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം, വിനോദ് വര്‍മ്മയുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി നിരവധി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നു. മാധ്യമങ്ങള്‍ക്ക് നേരെയുള്ള അതിക്രമമാണിതെന്നായിരുന്നു എഎപി നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അശുതോഷ് സംഭവത്തില്‍ പ്രതികരിച്ചത്.

DONT MISS
Top