വിജയ് ചിത്രം ‘മെര്‍സലി’ലെ വിവാദരംഗം വെട്ടിമാറ്റി സെന്‍സര്‍ ബോര്‍ഡ്

മെര്‍സലിലെ ഒരു രംഗം

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്ന് ആക്ഷേപമുന്നിയിച്ച് സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കളുടെയും ആക്രമണത്തിനിരയായ വിജയ് നായകനായ ‘മെര്‍സലി’ലെ വിവാദരംഗങ്ങള്‍ വെട്ടിമാറ്റി. സിനിമയുടെ തെലുങ്ക് പതിപ്പിലാണ് കത്രികവീണത്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നാ​ണു രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തെ​​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

‘അ​ദി​രി​ന്ദി’ എ​ന്ന പേ​രിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഇറങ്ങുന്നത്.​ ഇന്നാണ് ആന്ധ്രാപ്രേദശിലും തെലങ്കാനയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇരുംസസ്ഥാനങ്ങളിലുമായി 400ൽ ​അ​ധി​കം സ്ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എന്നാല്‍, തെ​ലു​ങ്ക് പ​തി​പ്പി​ന് ഇ​തേ​വ​രെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ജി​എ​സ്ടി​യെ​ക്കു​റി​ച്ചു​ള്ള ക്ലൈ​മാ​ക്സി​ലെ പ​രാ​മ​ർ​ശം വെ​ട്ടി​മാ​റ്റി​യി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കേന്ദ്രസെന്‍സര്‍ ബോര്‍ഡ്സി(​ബി​എ​ഫ്സി). മൃ​ഗ​ക്ഷേ​മ​ബോ​ർ​ഡി​ന്‍റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ് ട്രെ​യി​ല​റി​ൽ മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ൾ​പ്പ​ടെ വെ​ട്ടി​മാ​റ്റി​യാ​ണ് മെ​ർ​സ​ലി​ന്‍റെ തെ​ലു​ങ്ക് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

വിജയിയുടെ മെര്‍സല്‍ ഇതിനകം തമിഴ്‌നാട്ടിലും കേരളത്തിലും സൂപ്പര്‍ഹിറ്റായി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും കുറിച്ചുള്ള പരാമര്‍ശമാണ് സംഘപരിപാര്‍ സംഘടനയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. നടന്‍ വിജയുടെ ജാതിയെക്കുറിച്ച് വരെ വെളിപ്പെടുത്തിയാണ് വിമര്‍ശനമുന്നയിച്ചത്. വിജയ് ക്രിസ്ത്യാനിയാണെന്നും ഇത്‌കൊണ്ടാണ് ചിത്രത്തിലെ വിമര്‍ശിക്കുന്നതെന്നും ചൂണ്ടിക്കാട്ടി വിജയുടെ ഇലക്ഷന്‍ ഐഡികാര്‍ഡിന്റെ ചിത്രം പുറത്തുവിട്ടുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജ രംഗത്തുവന്നത്. തനിക്കും സിനിമയ്ക്കുമെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് സി ജോസഫ് വിജയ് എന്ന തന്റെ മഴുവന്‍ പേരും വ്യക്തമാക്കുന്ന ലെറ്റര്‍പാഡില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് വിജയ് മറുപടി കൊടുത്തത്.

DONT MISS
Top