‘വില്ലനേക്കുറിച്ച്’ തമിഴ് താരങ്ങള്‍ക്ക് ഗംഭീര അഭിപ്രായം; മിഷ്‌കിനേയും ലിംഗുസാമിയേയും അതിശയിപ്പിച്ച് പ്രിവ്യൂ ഷോ

‘വില്ലന്‍’ പ്രിവ്യൂ കണ്ട തമിഴ് താരങ്ങള്‍ക്ക് ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായം. തമിഴിലെ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമായി പ്രത്യേക പ്രിവ്യൂ ചെന്നൈയിലാണ് സംഘടിപ്പിച്ചത്. സംവിധായകരായ മിഷ്‌കിനും സുശീന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ ചിത്രം കാണാനെത്തി.

ചിത്രം കണ്ട സംവിധായകര്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണനെ അറിയിച്ചത്. വില്ലന്‍ വളരെ മികച്ച രീതിയില്‍ ഒരുക്കപ്പെട്ട ഒരു ചിത്രമാണെന്ന് ലിംഗുസാമി ട്വീറ്റ് ചെയ്തു. മോഹന്‍ലാലിനേയും ബി ഉണ്ണികൃഷ്ണനേയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. മലയാളത്തിലേക്ക് കടന്നുവരുന്ന വിശാലിനെയും അദ്ദേഹം ആശംസിച്ചു.

എന്നാല്‍ ബി ഉണ്ണികൃഷ്ണന് മിഷ്‌കിന്‍ അയച്ച സന്ദേശം അദ്ദേഹം പരസ്യപ്പെടുത്തി. ഗംഭീര അഭിപ്രായമാണ് മിഷ്‌കിനും വില്ലനേപ്പറ്റി പറയാനുള്ളത്. ഒരു ഇമോഷണല്‍ ത്രില്ലറാണ് വില്ലന്‍ എന്നും ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം അസാമാന്യം എന്നും അദ്ദേഹം കുറിച്ചു.

നാളെയാണ് ചിത്രത്തിന്റെ റിലീസ്. റിലീസിനുമുമ്പേ 15 കോടിയിലധികം രൂപ തിരിച്ചുപിടിച്ച് വില്ലന്‍ പുലിമുരുകന് തൊട്ടുപിന്നില്‍ സ്ഥാനമുറപ്പിച്ചു. ആദ്യദിന കളക്ഷനില്‍ പുലിമുരുകന്റെ റെക്കോര്‍ഡ് വില്ലന്‍ തകര്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

DONT MISS
Top