താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമെന്നും ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവുമൊഴുക്കി നിര്‍മിച്ചതാണെന്നും യോഗി ആദിത്യനാഥ്

താജ് മഹല്‍

ആഗ്ര: താജ്മഹല്‍ ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താജ്മഹലിനേയും ഇന്ത്യയുടെ ‘മുഗള്‍’ അടയാളങ്ങളേയും ബിജെപി തള്ളിപ്പറയുമ്പോഴാണ് യോഗിയുടെ ഇത്തരത്തിലുള്ള നിലപാട്.

“ഇന്ത്യക്കാര്‍ ചോരയും വിയര്‍പ്പും ഒഴുക്കി നിര്‍മിച്ചതാണ് താജ്മഹല്‍. അത് നാം സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും വേണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ മറ്റ് നേതാക്കള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിച്ചപ്പോള്‍ നിങ്ങള്‍ താന്‍ പറയുന്നത് കേട്ടാല്‍ മതി എന്നായിരുന്നു ആദിത്യനാഥിന്‍െ പ്രതികരണം.

തേജോമഹാലയ എന്ന ശിവക്ഷേത്രമാണ് താജ് മഹലായതെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ പ്രസ്താവനയുമായി എത്തിയിരുന്നു. ബിജെപി എംപി വിനയ് കട്യാരാണ് ഇത്തരത്തിലൊരു വാദം ഇപ്പോഴുയര്‍ത്തിക്കൊണ്ടുവന്നത്. ബിജെപി എംഎല്‍അ സംഗീത് സോം അഭിപ്രായപ്പെട്ടത് താജ്മഹല്‍ ഇന്ത്യന്‍.

DONT MISS
Top