എച്ച് വണ്‍ ബി, എൽ 1 വിസ പുതുക്കുന്നതിനും ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

പ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നടക്കം വിദേശജോലിക്കാര്‍ക്ക് അനുവദിക്കുന്ന എച്ച് വണ്‍ ബി, എൽ 1 പോലുള്ള താത്കാലിക വിസകള്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ കര്‍ശനനടപടികളുമായി അമേരിക്ക. ഇത്തരം വിസകള്‍ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങളും യുഎസ് സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) കൂടുതല്‍ കര്‍ശനമാക്കി.

നേരത്തെ വിസ ലഭിക്കാനുള്ള അതേ മാനദണ്ഡംതന്നെയായിരുന്നു പുതുക്കാനും. എന്നാൽ, ഇനി മുതൽ വിസയ്ക്ക് ജീവനക്കാര്‍ക്ക് യോഗ്യതയുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത കമ്പനിക്കാണ്.  അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി ജീവനക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എച്ച് വണ്‍ ബി, എൽ 1 പോലുള്ള താത്കാലിക വിസകളാണ്.

പുതിയ ചട്ടമേര്‍പ്പെടുത്തിയത് ഇന്ത്യക്കാര്‍ക്ക് അടക്കം വിദേശ ജോലിക്കാര്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടാക്കുക. നിലവിൽ വിസയുള്ളവർക്കും പുതിയ വ്യവസ്ഥ തിരിച്ചടിയാകുമെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് വില്യം സ്റ്റോക്ക് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ വിദേശികള്‍ക്ക് ജോലിക്കായും സന്ദര്‍ശനത്തിനും വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

DONT MISS
Top