“മെര്‍സല്‍ വിജയമാക്കിയ രാഷ്ട്രീയക്കാര്‍ക്ക് നന്ദി”, മതം വിളിച്ചുപറഞ്ഞാലും ഒരു ചുക്കുമില്ലെന്ന് പ്രഖ്യാപിച്ച് ബിജെപിയെ പരിഹാസ്യരാക്കി ‘ജോസഫ് വിജയ്’

മെര്‍സല്‍ വിഷയത്തില്‍ ബിജെപിയെ അപഹാസ്യരാക്കി ചിത്രം വിജയിപ്പിക്കാന്‍ സഹായിച്ച ഏവര്‍ക്കും നന്ദി പറഞ്ഞ് വിജയ്. ആരാധകര്‍ക്ക് പ്രത്യേകം നന്ദി പറയുന്ന വിജയ് അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരോ വിഭാഗത്തിനും എടുത്തെടുത്ത് നന്ദിയറിയിച്ചു. എന്നാല്‍ വിജയ് മുന്നോട്ടുവച്ച രാഷ്ട്രീയവും പരിഹാസവും ബിജെപിക്ക് താങ്ങാനാകാത്ത അടിയായി മാറി.

സി ജോസഫ് വിജയ് എന്ന് വലുതായി എഴുതി സ്വന്തം ലെറ്റര്‍പാഡിലെഴുതിയ വാര്‍ത്താക്കുറിപ്പിലാണ് ഇത്തരത്തില്‍ വിജയ്‌യുടെ നന്ദിപറച്ചില്‍. കഷ്ടപ്പെട്ട് താന്‍ ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ അരയുംതലയും മുറുക്കി ഇറങ്ങിയവര്‍ക്കുള്ള കനത്ത അടിയാണ് അദ്ദേഹം ലെറ്റര്‍പാഡില്‍ കുറിച്ച സി ജോസഫ് വിജയ് എന്ന പേരുതന്നെ.

ലെറ്റര്‍പാഡിന്റെ മുകളില്‍ ജീസസ് സേവ്‌സ് എന്നും എഴുതിയിട്ടുണ്ട്. നിങ്ങളെന്നെ ക്രിസ്ത്യാനിയാക്കി എന്ന് ഒരല്‍പം ബുദ്ധി അവശേഷിക്കുന്ന ബിജെപി നേതാക്കള്‍ മനസിലാക്കട്ടെ എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

മതം ഇല്ല എന്ന് പലതവണ വ്യക്തമാക്കിയ വിജയ്‌യും കുടുംബവും ഇനി മതം ഉണ്ടെങ്കില്‍ത്തന്നെ നേതാക്കള്‍ക്കെന്താണ് എന്നും ചോദിച്ചിരുന്നു. ബിജെപിക്കെതിരെ വ്യക്തമായ നിലപാടോടെ ഉറച്ച മറുപടി നല്‍കിയ വിജയ് തന്റ ചിത്രമായ മെര്‍സല്‍ അതിവേഗം 200 കോടിയിലേക്ക് കുതിക്കുന്നതിന്റെ ആഹ്ലാദത്തിലാണ്.

DONT MISS
Top