നൈജീരിയന്‍ ബാലനെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചത് നാലുവര്‍ഷം; നോയ്ഡ സ്വദേശി അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

നോയിഡ : ഗ്രേറ്റര്‍ നോയിഡയിലെ  സ്‌കൂളില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥിയെ നാലുവര്‍ഷമായി  ലൈംഗിക പീഡനത്തിന് ഇരയാക്കി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. വര്‍ഷങ്ങളായുള്ള പീഡന വിവരം രണ്ട് ദിവസം മുന്‍പാണ് കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞത്.

തിങ്കളാഴ്ച വീട്ടില്‍ എത്തിയപ്പോള്‍ കുട്ടി നിര്‍ത്താതെ കരഞ്ഞു. എന്തിനാണ് കരയുന്നതെന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. വര്‍ഷങ്ങളായി അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരന്‍ തന്നെ പീഡിപ്പിക്കുന്നതായാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്.

നൈജീരിയയില്‍ ജനിച്ച കുട്ടിയെ ഇന്ത്യയിലേക്ക് താമസം മാറ്റിയപ്പോഴാണ് നോയിഡയിലെ സ്‌കൂളില്‍ ചേര്‍ത്തത്. 2013 ല്‍ രണ്ടാം ക്ലാസിലാണ് കുട്ടി പ്രവേശനം നേടിയത്. അന്നു തൊട്ടേ ഇയാള്‍ പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടി പറയുന്നത്.

ആദ്യമൊക്കെ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയിരുന്ന കുട്ടി പതിയെ മാര്‍ക്ക് കുറഞ്ഞതായും പഠിത്തത്തില്‍ ശ്രദ്ധ കുറഞ്ഞതായും കുട്ടിയുടെ അമ്മ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നത് കുട്ടി മാനസികമായി തളരാനും കാരണമായി.

കുട്ടിയെ പീഡിപ്പിച്ച അശോക് മിശ്രക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. പോക്‌സോ പ്രകാരമുള്ള കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ പരിസരത്തു നിന്നുതന്നെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

DONT MISS
Top