പ്രായം തടസ്സമേയല്ല; ഇത് ടേബിള്‍ ടെന്നീസിലെ നിത്യയൗവ്വനം(വീഡിയോ)

ടേബിള്‍ ടെന്നീസ് കളിക്കിടെ

സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ്, ബാസ്‌ക്കറ്റ് ബോള്‍ ഏതുമായിക്കോട്ടെ നമുക്ക് ചുറ്റും ആസ്വാദകരും കളിക്കാരും നിരവധിയുണ്ട്.

പ്രായം തളര്‍ത്താത്ത ആത്മവീര്യവും ചുറുചുറുക്കുമായി കാണികളുടെ മനം കവരുകയാണ് ഇവിടെ ഒരു മുത്തശ്ശി. തന്റെ കൊച്ചുമകനോളം പ്രായമുള്ള ചെറുപ്പക്കാരനോടൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

തുടക്കത്തില്‍ ഒന്നു നാണിച്ചെങ്കിലും കളിതുടങ്ങിയപ്പോള്‍ തന്നിലെ പഴയ സ്‌പോര്‍ട്‌സ് താരം ഉണര്‍ന്നു. പിന്നീട് മികച്ച ഒരുപിടി ഷോട്ടുകള്‍. സ്‌പോര്‍ട്‌സില്‍ പ്രായം തടസ്സമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ വീഡിയോ. ഇതിനകം പത്തരലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.

IF you love Table tennis​ then age is just a number!

IF you love Table tennis then age is just a number!TAG all the OLD/Veteran players around you and thank them for being your inspiration.LIKE THE PAGE Sportsflu Tabletennis for more such interesting Table Tennis videos!If you have the love for table tennis then no one can stop you.

Posted by Sportsflu Tabletennis on Tuesday, 24 October 2017

DONT MISS
Top