കൊല്ലത്ത് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവം: ദൃശ്യങ്ങള്‍ പുറത്ത്

കുട്ടി വീഴുന്ന ദൃശ്യം

കൊല്ലം: കൊല്ലം ട്രിനിറ്റി ലിസിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ‘റിപ്പോര്‍ട്ടര്‍’ ചാനലിന് ലഭിച്ചു.

തന്റെ സഹോദരി പഠിക്കുന്ന ക്ലാസില്‍ എത്തിയ ഗൗരിയെ ഇവിടെ നിന്ന് അധ്യാപികയായ സിന്ധു ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും പിന്നീട് 25 മിനിറ്റിനുശേഷം കുട്ടി ഓഫീസിന് മുന്നില്‍ മുകളില്‍ നിന്ന് വന്ന് വീഴുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് ഗൗ​​​രി സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണ​​​ത്. ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. കുട്ടി വീണയുടന്‍ സമീപത്തെ ബെന്‍സിഗര്‍ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച അതിരാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഗൗരിയുടെ ഇളയസഹോദരിയെ അധ്യാപകര്‍ ശിക്ഷാനടപടിയുടെ ഭാഗമായി ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയതിനെ രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സഹോദരിയെ വീണ്ടും ആണ്‍കുട്ടികള്‍ക്കൊപ്പമാണോ ഇരുത്തിയിരിക്കുന്നത് എന്ന് നോക്കാനാണ് ഗൗരി സഹോദരിയുടെ ക്ലാസില്‍ എത്തിയത്. ഇതേതുടര്‍ന്ന് ഗൗരിയെ അധ്യാപികയായ സിന്ധു ഇവിടെ നിന്ന് സ്‌കൂള്‍ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. സിന്ധുവിനൊപ്പം സഹോദരിയുടെ ക്ലാസ് അധ്യാപികയായ ക്രെസന്റും കൂടിയെന്നും അധ്യാപികമാരുടെ പീഡനത്തെതുടര്‍ന്ന് കുട്ടി സ്‌കൂളിലെ മുകള്‍ നിലയിലേക്ക് കയറി ചാടുകയാണ് ചെയ്തതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തെ തുടര്‍ന്ന് രണ്ട് അധ്യാപികമാരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കെതിരേ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ അധ്യാപികമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top