‘കലിപ്പടക്കണം, കപ്പടിക്കണം’ ആവേശമായി കേരള ബ്ലാസ്റ്റേഴ്‌സ് തീം സോംഗ്: ഏറ്റെടുത്ത് ആരാധകരും

ഐഎസ്എല്‍ പുതിയ സീസണിന് ആവേശമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി.കലിപ്പടക്കണം കപ്പടിക്കണം എന്ന തീം സോംഗ് ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. പുതിയ സീസണിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത് റിപ്പോര്‍ട്ടറോട് പറഞ്ഞു

ഏറെ ഹിറ്റായ നിവിന്‍പോളി ചിത്രം പ്രേമത്തിന്റെ മാതൃകയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറക്കിയിരിക്കുന്നത്. സ്‌പെയിനില്‍ പരിശീലനത്തിലാണ് ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. സികെ വിനീതുള്‍പ്പെടെ പ്രമുഖ താരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഗാനത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും എത്തുന്നുണ്ട്.

DONT MISS
Top