കാട്ടാന ചരിഞ്ഞത് വൈദ്യുതി ആഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ്

പ്രതീകാത്മക ചിത്രം

ഇടുക്കി: ദേവികുളത്ത് വൈദ്യുതി ആഘാതമേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സ്റ്റേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ആനിമല്‍സ് ഡിസെന്‍സ് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ആന ചരിഞ്ഞത് വൈദ്യുതി ആഘാതമേറ്റാണെന്ന് കണ്ടെത്തിയത്.

ആറു മാസം ഗര്‍ഭിണിയായ ആന ചരിഞ്ഞതില്‍ ദേവികുളം എസ്റ്റേറ്റിലെ യോവാനെന്ന ആളെ വനപാലകര്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. തോട്ടത്തില്‍ വന്യമൃഗങ്ങള്‍ കയറാതിരിക്കാല്‍ വേണ്ടി നിര്‍മ്മിച്ച വേലിയില്‍ ഇയാള്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതില്‍ തട്ടിയാണ് കാട്ടാന ചരിഞ്ഞതെന്ന് റേഞ്ച് ഓഫിസര്‍ പറഞ്ഞു. ഇതിനായി ഉപയോഗിച്ച അലുമിനിയം കമ്പി ഇയാളുടെ വിട്ടില്‍ നിന്നും കണ്ടെടിത്തിട്ടുണ്ട്.

35 വയസാണ് ആനക്കുള്ളതെന്നും വൈദ്യുതി ആഘാതമാണ് മരണമെന്നും ഡോക്ടര്‍ പറഞ്ഞു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിയെ വനപാലകര്‍ അറസ്റ്റ് ചെയ്തത്. വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്ന സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇവര്‍ പറഞ്ഞു. വൈല്‍ഡ് പ്രോട്ടക്ഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

DONT MISS
Top