കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന്‌ പൊലീസ്‌

മരിച്ച ഗൗരി

കൊ​​​ല്ലം: കൊല്ലത്ത്  സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണു പരുക്കേ​​​റ്റ ഗൗ​​​രി നേ​​​ഹയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പോലീസ്. ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ല. വിശദമായ സ്കാനിംഗും നടത്തിയില്ലെന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെ രേഖകള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്.

ആ​​​ലാ​​​ട്ടു​​​കാ​​​വ് കെ​​​പി ഹൗ​​​സി​​​ൽ പ്ര​​​സ​​​ന്ന​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ ഗൗ​​​രി തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മ​​​രി​​​ച്ച​​​ത്. ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് ഗൗ​​​രി സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണ​​​ത്. ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. കുട്ടി വീണയുടന്‍ സമീപത്തെ ബെന്‍സിഗര്‍ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.  സ്‌കൂളിലെ രണ്ട് അധ്യാപികമാരില്‍ നിന്നുണ്ടായ മാനസികപീഡനത്തെതുടര്‍ന്ന് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് നാല് മണിക്കൂര്‍ നേരം ചികിത്സയൊന്നും നല്‍കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂള്‍ നടത്തുന്ന മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണ് ബെന്‍സിഗര്‍ ആശുപത്രി. മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം കുട്ടിയുടെ ചികിത്സയുടെ കാര്യത്തില്‍ ഉദാസീനത കാണിച്ചോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച ഗൗരിയുടെ ബന്ധുക്കള്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ബെന്‍സിഗര്‍ ആശുപത്രിയില്‍ നിന്ന് പിന്നീട് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് ഇന്നലെ ഗൗരി നേഹ മരണത്തിന് കീഴടങ്ങിയത്.

കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപികമാര്‍ക്ക് വേണ്ടിയും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ഇതിനിടെ, കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയ സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top