കാമുകനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് രക്തസ്രാവമുണ്ടായതിന് ചികിത്സ നല്‍കാതെ ആശുപത്രി അധികൃതരുടെ ‘സദാചാര’ സംരക്ഷണം; യുവതി മരിച്ചു

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത : കാമുകനൊപ്പം മുറിയെടുത്ത് ഹോട്ടലില്‍ താമസിച്ച പെണ്‍കുട്ടി ലൈംഗിക ബന്ധത്തിനുശേഷമുണ്ടായ അമിത രക്തസ്രാവം മൂലം മരിച്ചു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ തയ്യാറായില്ല.  ഉടന്‍ തന്നെ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

യുവാവ് തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇരുവരും പ്രായപൂര്‍ത്തിയായവരാണ്. എന്നാല്‍ ഇരുവര്‍ക്കും 25 വയസില്‍ താഴെമാത്രമേ പ്രായമുള്ളൂ എന്ന് പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയായ സ്ഥിതിക്ക് വയസിന്റെ പ്രാധാന്യമെന്താണ് എന്ന് പൊലീസിന് ഉത്തരമില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

DONT MISS
Top